കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മുസ്ലിം ലീഗ് എം എൽ എയെ നാമനിർദേശം ചെയ്യാൻ തീരുമാനം. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും വള്ളിക്കുന്ന് എംഎൽഎയുമായ പി അബ്ദുൽ ഹമീദിനെയാണ് ഭരണ സമിതി അംഗമാക്കുന്നത്. നിലവിൽ പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. ഇതാദ്യമായാണ് കേരള ബാങ്കിൽ ആദ്യമായാണ് യുഡിഎഫിൽ നിന്നുള്ള എംഎൽഎ ഭരണ സമിതി അംഗമാകുന്നത്. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചതിനെതിരെ യുഡിഎഫ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണയിലാണ്. ഇതിനിടയിലാണ് പുതിയ തീരുമാനം. കേരള ബാങ്ക് ഡയറക്ടർ ബോർഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവുക.
