ചളിയങ്കോട്: 75 ദിവസം കൊണ്ട് ഖുർആൻ്റെ മുഴുവൻ വചനങ്ങളും സ്വന്തം കൈപ്പടയിൽ പകർത്തി നാടിന് അഭിമാനമായി മാറിയ ഹാഫിളത്ത് ഫാത്തിമത്ത് മുഫീദക്ക് ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് ഇരുപത്തിമൂന്നാം വാർഡ് കമ്മിറ്റിയുടെ ഉപഹാരവും കാഷ് അവാർഡും നൽകി. ഇന്ന് ഉച്ചയോടെ അവരുടെ വസതിയിൽ വെച്ച് നടന്ന ചടങ്ങിലാണ് അംഗീകാരം സമ്മാനിച്ചത്.
പ്രമുഖ വ്യക്തിത്വങ്ങളും സാമൂഹിക പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ, പൗരപ്രമുഖൻ കല്ലട്ര ഉമ്പായി ഫാത്തിമത്ത് മുഫീദക്ക് ഉപഹാരം കൈമാറി. യുവ വ്യവസായി റൗഫ് കെ.ജി.എൻ ആണ് കാഷ് അവാർഡ് സമ്മാനിച്ചത്. പ്രശംസനീയമായ ഈ നേട്ടം കൈവരിച്ച ഫാത്തിമത്ത് മുഫീദയെ ചടങ്ങിൽ വെച്ച് ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.