ചെമ്മനാട്ടെ റോഡ് കിളച്ചിട്ടിട്ട് ഒരു മാസം, ടാറിംഗ് പ്രവൃത്തികൾ ആരംഭിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനുറച്ച് യൂത്ത് ലീഗ്

ചെമ്മനാട്ടെ റോഡ് കിളച്ചിട്ടിട്ട് ഒരു മാസം, ടാറിംഗ് പ്രവൃത്തികൾ ആരംഭിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനുറച്ച് യൂത്ത് ലീഗ്

ചെമ്മനാട്: ഊരാളുങ്കാൽ ലേബർ കോൺട്രാക്ട് സൊസൈറ്റി കരാർ ഏറ്റെടുത്ത ചെമ്മനാട് സ്‌കൂളിന് സമീപത്തെ കെ.എസ്.ടി.പി റോഡ് കിളച്ചിട്ടിട്ട് ഒരു മാസം പിന്നിട്ടിട്ടും പുനർനിർമ്മാണം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി.

കെഎസ്ടിപി റോഡിലെ 38 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ ആമവേഗത്തിൽ നീങ്ങുന്നത് കരാർ കമ്പനിയുടെ ഗുരുതരമായ വീഴ്ചയാണെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യൂത്ത് ലീഗ് ചെമ്മനാട് കമ്മിറ്റി പ്രസ്താവനയിൽ കുറ്റപ്പെടുത്തി. പുനർനിർമാണപ്രവർത്തനങ്ങൾ ഇനിയും പൂർത്തീകരിച്ചില്ല എങ്കിൽ കമ്പനിയുടെ ഓഫീസുകൾ ഉപരോധിക്കുന്നത് ഉൾപ്പെടെയുള്ള അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നൽകി.
പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പ്രഡിഡന്റ് അമീർ, സെക്രട്ടറി ആഷിഖ്,മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ബിക്കെ മുഹമ്മദ് ഷാ, സുൽവാൻ ,ഭാരവാഹികളായ റാഷി കല്ലട്ര ,തൻവീർ ,ബദ്‌റുദ്ധീൻ ചളിയങ്കോട്,നൗഷാദ് ,തുടങ്ങിവർ സംസാരിച്ചു.

റോഡിലെ പൊടി പടലങ്ങൾ ശ്വസിച്ച് സമീപത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ബാധിച്ചിരിക്കുകയാണ്. പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് യൂത്ത് ലീഗ് റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരങ്ങളിലേക്ക് നീങ്ങിയത്.

Leave a Reply