മഞ്ചേരി: മൈസൂരു സ്വദേശിയെ തലക്കടിച്ച് പുഴയില്‍ തള്ളി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും.
മൈസൂരു സ്വദേശിയായ മുബാറകിനെ (46) കൊലപ്പെടുത്തിയ കേസില്‍ തിരുവനന്തപുരം വിഴിഞ്ഞം വെങ്ങാനൂര്‍ തൈവിളാകത്ത് മേലേവീട്ടില്‍ മജീഷ് എന്ന ഷിജുവിനെയാണ് (38) മഞ്ചേരി രണ്ടാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എ.വി. ടെല്ലസ് ശിക്ഷിച്ചത്. 2022 മാര്‍ച്ച് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
20 വര്‍ഷം മുമ്ബ് കേരളത്തിലെത്തിയ മുബാറക് നിലമ്ബൂർ സ്വദേശിനിയെ വിവാഹം കഴിച്ച് ഭാര്യവീട്ടിലായിരുന്നു താമസിച്ചിരുന്നത്. സംഭവദിവസം പ്രതിയും പ്രതിയുടെ കൂട്ടുകാരിയും മുബാറക്കും ചാലിയാര്‍ പുഴയിലെ വീരാഡൂര്‍ കടവിലിരുന്ന് മദ്യപിച്ചു.
മദ്യലഹരിയില്‍, മജീഷിന്റെ കൂട്ടുകാരിയെ തന്റെ ഇംഗിതത്തിന് വിട്ടുതരണമെന്ന് മുബാറക് ആവശ്യപ്പെട്ടതോടെയാണ് വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. വഴക്കിനിടെ മജീഷ് വടികൊണ്ട് മുബാറക്കിന്റെ തലക്കടിക്കുകയും അടിയേറ്റ് വീണ മുബാറക്കിനെ പുഴയിലേക്കെറിയുകയുമായിരുന്നു. പിറ്റേന്ന് മൃതദേഹം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് നിലമ്ബൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മാര്‍ച്ച് 15നാണ് മജീഅറസ്റ്റ് ചെയ്തത്.