കാസർകോട്: റിയൽ ഇന്ത്യ വിഷൻ സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ‘ ടോട്ടോ ഹൈപ്പർ മാർക്കറ്റ് മെഹ്ഫിൽ രാവ് സീസൺ വൺ’ ഗ്രാൻഡ് ഫിനാലെയുടെ പവേർഡ് ബൈ സ്പോൺസറായി പ്രമുഖ ഫർണീച്ചർ ബ്രാൻഡായ നാലപ്പാട് ഫർണീച്ചർ ആൻഡ് ഇന്റീരിയേഴ്സ് എത്തുന്നു. കാസർകോടിന്റെ കലാ-സാംസ്കാരിക മേഖലകളിൽ എന്നും നിറസാന്നിധ്യമായ നാലപ്പാട് ഗ്രൂപ്പ്, മാപ്പിളപ്പാട്ടിന്റെ തനിമ നിലനിർത്താനുള്ള ഈ വലിയ സംരംഭത്തിന് കരുത്തുപകരാൻ എത്തുന്നതോടെ മെഹ്ഫിൽ രാവിന്റെ ആവേശം ഇരട്ടിയായിരിക്കുകയാണ്.കലയെ പ്രോത്സാഹിപ്പിക്കുന്ന പ്രമുഖ വ്യവസായിയും കാസർകോട്ടെ സാംസ്കാരിക രംഗത്തെ പൗരപ്രമുഖനും നാലപ്പാട് ഗ്രൂപ്പ് ചെയർമാനുമായ ഷാഫി നാലപ്പാട് എന്ന വ്യക്തിത്വത്തിന്റെ മാപ്പിളപ്പാട്ടിനോടുള്ള അഗാധമായ സ്നേഹമാണ് ഈ സഹകരണത്തിന് പിന്നിലെ പ്രധാന ഘടകം.
“മാപ്പിളപ്പാട്ടിന്റെ ഈറ്റില്ലമായ കാസർകോട്ട് ഇത്തരമൊരു ഗംഭീര റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത് അഭിനന്ദനാർഹമാണെന്ന് ഷാഫി നാലപ്പാട് പറഞ്ഞു. “നമ്മുടെ തനതായ മാപ്പിളപ്പാട്ട് സംസ്‌കാരത്തെ പുതുതലമുറയിലേക്ക് എത്തിക്കാൻ റിയൽ ഇന്ത്യ വിഷൻ നടത്തുന്ന ഈ ശ്രമം മാതൃകാപരമാണ്. 400 പേരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എട്ട് പ്രതിഭകൾ മാറ്റുരയ്ക്കുന്ന ഗ്രാൻഡ് ഫിനാലെ കാസർകോടിന്റെ ചരിത്രത്തിലെ തന്നെ മികച്ച ഒരു കലാസന്ധ്യയായി മാറും. ഈ സംരംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ബിസിനസ്സ് സാമ്രാജ്യത്തിനപ്പുറം, നാടിന്റെ പൈതൃകമായ മാപ്പിളകലകളെ പരിപോഷിപ്പിക്കാൻ അദ്ദേഹം കാണിക്കുന്ന താല്പര്യം ഏറെ പ്രശംസനീയമാണ്. വളർന്നുവരുന്ന യുവപ്രതിഭകൾക്ക് വലിയൊരു വേദിയൊരുക്കുക എന്ന റിയൽ ഇന്ത്യ വിഷന്റെ ലക്ഷ്യത്തിന് ഷാഫി നാലപ്പാടിന്റെ പിന്തുണ വലിയ മുതൽക്കൂട്ടാണെന്ന് റിയൽ ഇന്ത്യവിഷൻ ഗ്രൂപ്പ് ചെയർമാൻ ശരീഫ് സലാല അഭിപ്രായപ്പെട്ടു.
ജനുവരി 31-ന് ജനുവരി 31-ന് കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ വെച്ചാണ് മെഹ്ഫിൽ രാവ് സീസൺ വണ്ണിന്റെ ഗ്രാൻഡ് ഫിനാലെ അരങ്ങേറുന്നത്.

