വിവാഹത്തിന്‌ മുമ്പ്‌ ഭർത്താവ്‌ പറഞ്ഞതെല്ലാം നുണയായിരുന്നു: നവ്യ നായർ

വിവാഹത്തിന്‌ മുമ്പ്‌ ഭർത്താവ്‌ പറഞ്ഞതെല്ലാം നുണയായിരുന്നു: നവ്യ നായർ

2010 ലാണ് നവ്യ നായരുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും താരം വിട്ട് നിൽക്കുകയും ചെയ്തു. വിവാഹത്തിന് മുൻപ് തന്റെ സിനിമകൾ എല്ലാം കണ്ടിട്ടുണ്ടെന്ന് ഭർത്താവ് പറഞ്ഞിരുന്നു. എന്നാൽ വിവാഹത്തിന് ശേഷമാണ് ഭർത്താവ് പറഞ്ഞതൊക്കെ കള്ളമാണെന്ന് മനസിലായത്. തന്റെ ഒരു സിനിമ പോലും ഭർത്താവ് മുഴുവൻ ഇരുന്ന് കണ്ടിട്ടില്ലെന്നും തന്നെ ഇത്രയും നാളായി ഒരു സിനിമയ്ക്ക് പോലും കൊണ്ട് പോയിട്ടില്ലെന്നും താരം പറയുന്നു. ഫ്‌ളവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടി എന്ന പരിപാടിക്കിടെയാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം തന്റെ അച്ഛനാണെന്നും. തന്നെ ഡാൻസ് പഠിപ്പിക്കാൻ ചേർത്തതും, തന്നെ സിനിമകൾ കാണിച്ചതും എല്ലാം അച്ഛനായിരുന്നു. താൻ അഭിനയം നിർത്തിയതോടെ അച്ഛൻ സിനിമ കാണുന്നത് നിർത്തിയിരുന്നതായും, വീണ്ടും സിനിമയിലെത്തിയതോടെയാണ് അച്ഛൻ സിനിമ കാണാൻ ആരംഭിച്ചതെന്നും നവ്യ പറയുന്നു.

Leave a Reply