കെ. ഡ്രാമയിലേത് പോലൊരു കാമുകൻ വേണം;കൊറിയയിലേക്ക് പോയ യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; വീഡിയോ കാണാം

കെ. ഡ്രാമയിലേത് പോലൊരു കാമുകൻ വേണം;കൊറിയയിലേക്ക് പോയ യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; വീഡിയോ കാണാം

കൊറിയന്‍ ഡ്രാമകള്‍ക്ക് ഇങ്ങ് കേരളത്തിലും വലിയ ആരാധകരുണ്ട്. കൊറിയന്‍ ഡ്രാമയിലെ പോലൊരു ബോയ്ഫ്രണ്ടാണ് വേണ്ടതെന്ന ഹാഷ് ടാഗുകളും ഒരു കാലത്ത് സജീവമായിരുന്നു. അത്തരത്തിലൊരു കൊറിയന്‍ കാമുകനെ കണ്ടെത്താനായി കൊറിയയിലേക്ക് പോയ അമേരിക്കന്‍ യുവതിയുടെ അനുഭവമാണ് വൈറലാവുന്നത്.

കൊറിയയിലെ തെരുവില്‍ അത്തരം ആളുകളെ കാണാനാവില്ലെന്ന് അസ്വസ്ഥതയോടെ യുവതി വീഡിയോയില്‍ പറയുന്നു. യുവതിയുടെ വീഡിയോ, സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. വഴിയിലൂടെ നടന്ന് പോവുന്ന ആളുകളുടെ മുഖത്തേക്ക് വീഡിയോ സൂം ചെയ്യുന്നുമുണ്ട്.

നമ്മള്‍ പറ്റിക്കപ്പെട്ടുവെന്നും ഈ യാഥാര്‍ത്ഥ്യം അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും യുവതി പറയുന്നു. കൊറിയയില്‍നിന്ന് വേഗം മടങ്ങുന്നുവെന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.കൊറിയന്‍ യുവാക്കള്‍ കെ. ഡ്രാമയിലെ പോലെ സുന്ദരന്‍മാരല്ലെന്നാണ് യുവതിയുടെ അഭിപ്രായം.

Leave a Reply