എനിക്ക് ഇണങ്ങിയ സിനിമകൾ വന്നാൽ ഞാൻ ഓക്കേ പറയും. സിനിമകൾ നന്നായാൽ സെലെക്ഷൻ നന്നായി എന്ന് തന്നെ പറയും, ചിലപ്പോൾ സെലക്ഷനിൽ പാളിച്ച വരും, അതിനിയും സംഭവിക്കും, എങ്കിലും ഇനിയും തന്റെ ആഗ്രഹം പോലെയുള്ള സിനിമകൾ ചെയ്യാൻ ശ്രമിക്കുമ നിവിൻ പോളി പറഞ്ഞു.
ഒരു അഭിനേതാവിന്റെ കരിയറിൽ ഉയർച്ചയും, താഴ്ച്ചയും ഉണ്ടാകും, തന്റെ ചില സിനിമകളിൽ തനിക്ക് സെലക്ഷൻ പാളിയിട്ടുണ്ട്, ഇനിയും അതിന് സാധ്യത ഉണ്ട്, അതാണ് ഒരു നടൻ ആയാൽ ഉയർച്ചയും താഴ്ച്ചയും ഉണ്ടാകും. നിവിൻ പോളി ബോസ് ആൻഡ് കോ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായ അഭിമുഖ്ത്തിൽ പറയുന്നു. ഒരാൾ വന്നു എന്റെ അടുത്ത് സിനിമയുടെ കഥ പറയുന്നു, ഞാൻ ഇഷ്ട്ടപ്പെട്ടു ഓക്കേ പറയുന്നു.
ചിലപ്പോൾ ആ സിനിമ വിജയിക്കും ചിലപ്പോൾ വിജയിക്കില്ല, ഞാൻ ഒട്ടും നല്ലതാകില്ല എന്ന് പറഞ്ഞുള്ള പല ചിത്രങ്ങളും വിജയിച്ചിട്ടുണ്ട്, ഒരു പ്രോസസ്സിൽ നൂറു ശതമാനം വിജയം കണ്ടെത്താൻ ചിലപ്പോൾ പറ്റും ചിലപ്പോൾ അതിനു സാധിക്കില്ല, അങ്ങനെ ഒരുപാടു സിനിമകൾ എന്റെ കരിയറിൽ ഉണ്ട്.