പ്രശസ്ത സാഹിത്യകാരൻ ശ്രീധരന്‍ ചമ്ബാട് അന്തരിച്ചു

പ്രശസ്ത സാഹിത്യകാരൻ ശ്രീധരന്‍ ചമ്ബാട് അന്തരിച്ചു

പാട്യം: സര്‍ക്കസ് പ്രമേയമാകുന്ന കഥകളിലൂടെ മലയാള സാഹിത്യത്തിലും സിനിമയിലും ശ്രദ്ധേയനായിരുന്ന ശ്രീധരന്‍ ചമ്ബാട് അന്തരിച്ചു.

86 വയസ്സായിരുന്നു. കണ്ണൂർ പാട്യം പത്തായക്കുന്നിലെ വസതിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് അഞ്ചിന് വള്ള്യായി തണല്‍ വാതക ശ്മശാനത്തില്‍ സംസ്കാരം നടക്കും.

ഇരുപതില്‍പ്പരം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സര്‍ക്കസ് മാനേജരായും ഫ്‌ളയിങ് ട്രപ്പീസ് കലാകാരനായും സര്‍ക്കസ് കമ്ബനികളിലെ പി.ആര്‍.ഓ ആയും ജോലി ചെയ്തു. ഈ ജീവിതാനുഭവമാണ് സർക്കസ് കഥകളും നോവലുകളും തിരക്കഥകളുമായി പിറവികൊണ്ടത്.

2014-ല്‍ സാഹിത്യത്തിനുള്ള സമഗ്രസംഭാവനകളെ മാനിച്ച്‌ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. ജി. അരവിന്ദന്റെ തമ്ബ് എന്ന സിനിമയുടെ കഥാകാരനും കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന സിനിമയുടെ തിരക്കഥാകൃത്തുമാണ്. ആരവം, കുമ്മാട്ടി, ജോക്കര്‍, അപൂര്‍വസഹോദരങ്ങള്‍, ഭൂമിമലയാളം തുടങ്ങിയ സിനിമകളുമായി സഹകരിച്ചുപ്രവര്‍ത്തിച്ചു. സര്‍ക്കസിന്റെ ചരിത്രവും വിശദമാക്കുന്ന ആല്‍ബം ഓഫ് ഇന്ത്യന്‍ ബിഗ് ടോപ്‌സ് എന്ന പുസ്തകത്തിന്റെ രചയിതാവുകൂടിയാണ്.

Leave a Reply