പാലക്കാട് | ഷൊര്‍ണൂരില്‍ ഒരു വയസ്സുകാരി മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.
തുടര്‍ന്നാണ് കുട്ടിയുടെ അമ്മ കോട്ടയം സ്വദേശി ശില്പയുടെ അറസ്റ്റ് ഷൊര്‍ണൂര്‍ പോലീസ് രേഖപ്പെടുത്തിയത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ആണ്‍സുഹൃത്തുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ശില്പ കുഞ്ഞിനെ കൊന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആശുപത്രിയിലെത്തിച്ച സമയം കുഞ്ഞ് മരിച്ചിരുന്നതായി മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു.സംഭവത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസ് ശില്പയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ കുട്ടിയുടെ മരണകാരണം ഹൃദയസ്തംഭനമെന്ന് കരുതി അന്ന് മാതാവിനെ വിട്ടയക്കുകയായിരുന്നു