തീപ്പാറിയ പോരാട്ടം; പാദൂർ ട്രോഫിയിൽ ആദ്യ ക്വാർട്ടറിൽ എഫ്ആർ ചളിയങ്കോടിന് ആവേശജയം

തീപ്പാറിയ പോരാട്ടം; പാദൂർ ട്രോഫിയിൽ ആദ്യ ക്വാർട്ടറിൽ എഫ്ആർ ചളിയങ്കോടിന് ആവേശജയം

പാദൂർ ട്രോഫിയിൽ ആദ്യ ക്വാർട്ടറിൽ മെഡിഗാർഡിന് അരീക്കോടിന് ജയം.ഫേസ് ഓഫ് ചെമ്മനാടിന് വേണ്ടി കളത്തിലിറങ്ങിയ കെഎംജി മാവൂരിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് എഫ്ആർ ചളിയങ്കോടിനായി ഇറങ്ങി യ മെഡിഗാർഡ് അരീക്കോട് പരാജയപ്പെടുത്തിയത്.വിജയത്തോട് സെമി ടിക്കറ്റ് ഉറപ്പിച്ചിരിക്കുകയാണ് അരീക്കോട്.

ഇരുടീമുകളും മികച്ച പ്രകടനമാണ് ആദ്യ പകുതി മുതൽ കാഴ്ച വെച്ചത്. മികച്ച പാസ്സിങ്ങിലൂടെ ഇരുടീമുകളും ശക്തമായ മുന്നേറ്റവും ഒപ്പം മികച്ച പ്രതിരോധവും നടത്തി.മെഡിഗാർഡ് അരീക്കോടിന്റെ ഗോൾ കീപ്പറുടെ മികച്ച സേവുകളും മത്സരത്തിൽ കാണാനായി.. മത്സരത്തിന്റെ 41 ആം മിനുട്ടിലാണ് അരീക്കോടിന്റെ വിജയഗോൾ പിറന്നത്. ആഫ്രിക്കൻ താരം ആദമയുടെ മിന്നും ഹെഡറിലൂടെയായിരുന്നു ഗോൾ പിറന്നത്.മത്സരത്തിന്റെ 56 ആം മിനുട്ടിൽ അരീക്കോട് താരം റെഡ് കാർഡ് കണ്ട് പുറത്തായത് അവരുടെ വിജയത്തിന്റെ ശോഭ കെടുത്തി. റെഡ് കാർഡ് കണ്ട താരം റഫറിയുമായി ഏറെ നേരം തർക്കിച്ചത് മത്സരത്തെ ദീർഘിപ്പിച്ചു. 12 മിനുട്ടാണ് രണ്ടാം പകുതിയിൽ റഫറി അഡീഷ്ണൽ ടൈം അനുവദിച്ചത്.

Leave a Reply