പാദൂർ ട്രോഫിയിൽ ഫേസ് ഓഫ് ചെമ്മനാടിന് വേണ്ടിയിറങ്ങിയ കെഎംജി മാവൂരിന് എകപക്ഷീയമായ ഒരു ഗോളിന്റെ ജയം. സിയാസ് കൈനോത്താർ എഫ്സിയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ സബാൻ കോട്ടക്കലിനെയാണ് കെഎംജി മാവൂർ വീഴ്ത്തിയത്.മത്സരത്തിന്റെ 52 ആം മിനുട്ടിൽ ഹസ്സൻ ജൂനിയറാണ് മാവൂരിന്റെ വിജയംഗോൾ നേടിയത്. പൊതുവെ, മറ്റു മത്സരങ്ങളെ അപേക്ഷിച്ച് അത്ര മികച്ചതായിരുന്നില്ല ഇന്നത്തെ മത്സരം
