ഇജ്ജാതി ത്രില്ലർ പോരാട്ടം; പെനാൽറ്റി വരെ നീണ്ട പോരാട്ടത്തിൽ ബ്രദേഴ്സ് ചെമ്പിരിക്കയ്ക്ക് ( റോയൽ ട്രാവൽസ് കോഴിക്കോട്) വിജയം

ഇജ്ജാതി ത്രില്ലർ പോരാട്ടം; പെനാൽറ്റി വരെ നീണ്ട പോരാട്ടത്തിൽ ബ്രദേഴ്സ് ചെമ്പിരിക്കയ്ക്ക് ( റോയൽ ട്രാവൽസ് കോഴിക്കോട്) വിജയം

പാദൂർ ട്രോഫിയിൽ ഇന്ന് നടന്നത് ആവേശപോരാട്ടം. മഴയെ പോലും അതിജീവിച്ച് നടന്ന ത്രില്ലർ പോരാട്ടത്തിൽ ബ്രദേഴ്സ് ചെമ്പിരിക്കയ്ക്ക് വിജയം. പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് ചെമ്പിരിക്കയുടെ വിജയം. സെവൻസ് മൈതാനത്തെ കരുത്തരായ റോയൽ ട്രാവൽസ് കോഴിക്കോടാണ് ചെമ്പിരിക്കയ്ക്ക് വേണ്ടി കളത്തിലിറങ്ങിയത്. മറുഭാഗത്ത് സ്പോർട്ടിക്കോ കാസർകോടിന് വേണ്ടി എഫ്സി തൃക്കരിപൂരാണ് ഇറങ്ങിയത്. ഐഎസ്എൽ താരങ്ങളായ മിർഷാദ് മിച്ചു, നൗഫൽ എന്നിവരെ കളത്തിലിറക്കിയാണ് തൃക്കരിപൂർ ഇറങ്ങിയത്. മത്സരത്തിന്റെ ആദ്യ 10 മിനിറ്റിൽ തന്നെ ഐഎസ്എൽ താരം (മുംബൈ സിറ്റി എഫ്സി) നൗഫലിന്റെ ഗോളിൽ തൃക്കരിപ്പൂർ മുന്നിലെത്തി. സമനില ഗോളിനായി പിന്നീട് റോയൽ ട്രാവൽസ് നടത്തിയ നീക്കങ്ങൾ മത്സരത്തെ ആവേശത്തിലാഴ്ത്തി. ഒടുവിൽ മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെയാണ് റോയൽ ട്രാവൽസ് സമനില ഗോൾ നേടുന്നത്. പിന്നീട് ഷൂട്ടൗട്ടിലേക്ക് പോയ മത്സരത്തിൽ 5-4 ന് റോയൽസ് ട്രാവൽസ് വിജയിക്കുകയായിരുന്നു. ഐഎസ്എൽ താരം മിർഷാദ് മിച്ചുവിന് ഒരു ഗോൾ സേവ് ചെയ്യാൻ സാധിക്കാത്തത് റോയൽ ട്രാവൽസിന് കാര്യങ്ങൾ അനുകൂലമാക്കി.

Leave a Reply