കൊല്ലത്ത് ഓയൂരില്‍ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ മകള്‍ക്കും ഭാര്യക്കും പങ്കെന്ന് നിലവില്‍ കസ്റ്റഡിയിലായ പത്മകുമാറിന്റെ മൊഴി.
മൂന്ന് പേരും ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത് എന്ന് പത്മകുമാര്‍ മൊഴി നല്‍കി.
ഒരു വര്‍ഷം നീണ്ട പദ്ധതിയായിരുന്നു. 10 ലക്ഷം രൂപ ആവശ്യപ്പെടാനായിരുന്നു തീരുമാനം. തുക നല്‍കിയാല്‍ കുട്ടിയെ നല്‍കാമെന്ന് പേപ്പറില്‍ എഴുതി വെച്ചു. തട്ടിക്കൊണ്ട് പോകുന്ന സമയം സഹോദരൻ്റ കൈയ്യില്‍ ഈ പേപ്പര്‍ നല്‍കാൻ കഴിഞ്ഞില്ല. കടുത്ത സാമ്ബത്തിക പ്രശ്നം അലട്ടിയിരുന്നു എന്നാണ് പത്മകുമാറിന്റെ മൊഴി. നഴ്സിംങ് ജോലിക്ക് പണം നല്‍കിയെന്ന മൊഴി പത്മകുമാര്‍ പിന്നേയും മാറ്റി. എന്നാല്‍ പ്രതിയുടെ മൊഴി പൊലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല.അതേസമയം, ഒരു കുട്ടിയില്‍ ഒതുങ്ങുന്നതല്ല പത്മകുമാറിന്റെ കിഡ്നാപ്പിംഗ് പ്ലാൻ എന്നും കൂടുതല്‍ കുട്ടികളെ കടത്തി പണം വാങ്ങാൻ തീരുമാനിച്ചിരുന്നതായി സംശയം. പത്മകുമാറിന് വൻ സാമ്ബത്തിക ബാധ്യതയെന്ന് സൂചന.