മേൽപറമ്പ്: തമ്പ് മേൽപറമ്പും ചന്ദ്രഗിരി മേൽപറമ്പും സംയുക്തമായി നടത്തുന്ന പാദൂർ കുഞ്ഞാമു ഹാജി മെമ്മോറിയൽ ട്രോഫി അഖിലേന്ത്യാ സൂപ്പർ സെവൻസിന്റെ ഭാഗമാവാൻ വ്യവസായ പ്രമുഖൻ അഹമ്മദ് അലി സഫയും. മികച്ച സംഘാടക മികവും മികച്ച മത്സരങ്ങളും പാദൂർ ട്രോഫിക്ക് ഫുട്ബോൾ ആരാധകർക്കിടയിൽ വളരെ വേഗത്തിൽ ശ്രദ്ധ നേടാനായെന്നും വരും ദിവസങ്ങളിൽ താനും പാദൂർ ട്രോഫിയുടെ ആവേശം കാണാൻ നേരിട്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു.നാല് പതിറ്റാണ്ടോളം ഗൾഫ് മണ്ണിൽ വ്യവസായ ജീവിതം നയിച്ച അഹമ്മദ് അലി സഫ ബിസിസിന് പുറമെ നാടിന്റെ സാമൂഹിക സാംസ്കാരിക- കായിക രംഗത്തെ നിറസാനിധ്യം കൂടിയാണ്.
ഇതിനോടകം മികച്ച മത്സരങ്ങൾ കൊണ്ട് പാദൂർ ട്രോഫിയിലെ മത്സരങ്ങൾ ശ്രദ്ധ നേടിയിരുന്നു. സൂപ്പർ സ്റ്റുഡിയോ മലപ്പുറം, ജവഹർ മാവൂർ, കെഎഫ്സി കാളിക്കാവ് തുടങ്ങീഅഖിലേന്ത്യാ സെവൻസിലെ പ്രമുഖ ക്ലബ്ബുകളും ഐഎസ്എൽ താരങ്ങളായ മിർഷാദ്, നൗഫൽ എന്നിവരും പാദൂർ ട്രോഫിയിൽ മത്സരിക്കാനിറങ്ങിയിരുന്നു. വരും ദിവസങ്ങളിലും മികച്ച ക്ലബ്ബുകളും കളിക്കാരുമാണ് പാദൂർ ട്രോഫിയിൽ മത്സരിക്കാൻ ഇറങ്ങുന്നത്.
മത്സരങ്ങളെ പോലെ സംഘാടക മികവിലും പാദൂർ ട്രോഫി മുന്നിട്ട് നിൽക്കുകയാണ്. മെയ് 13 ന് മത്സരദിവസം പെയ്ത മഴയിൽ മൈതാനം വെള്ളത്തിൽ കുതിർന്നപ്പോൾ കളി മുടങ്ങുമോ എന്ന സംശയം നിലനിന്നിരുന്ന സാഹചര്യത്തിൽ മണിക്കൂറുകൾ കൊണ്ട് മൈതാനത്തെ വെള്ളം മാറ്റി മത്സരസജ്ജമാക്കിയതടക്കം മികച്ച മുന്നൊരുക്കങ്ങളാണ് സംഘാടക സമിതി നടത്തുന്നത്.