പാദൂർ കുഞ്ഞാമു ഹാജി മെമ്മോറിയൽ സെവൻസ്; കാസർകോടിന്റെ കായിക രംഗത്ത് വിപ്ലവം കുറിക്കാനിറങ്ങുന്ന ഫുട്ബോൾ മാമാങ്കം; കരീം സിറ്റി ഗോൾഡ്

പാദൂർ കുഞ്ഞാമു ഹാജി മെമ്മോറിയൽ സെവൻസ്; കാസർകോടിന്റെ കായിക രംഗത്ത് വിപ്ലവം കുറിക്കാനിറങ്ങുന്ന ഫുട്ബോൾ മാമാങ്കം; കരീം സിറ്റി ഗോൾഡ്

പ്രഥമ പാദൂർ കുഞ്ഞാമു ഹാജി മെമ്മോറിയൽ സെവൻസ് കാസർകോടിന്റെ കായിക രംഗത്ത് പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന കായിക മാമാങ്കമെന്ന് വ്യവസായിയും പൗരപ്രമുഖനുമായ കെഎ അബ്ദുൽ കരീം. പാദൂർ കുഞ്ഞാമു ഹാജി ജില്ലയുടെ പുരോഗതിക്കായി തന്റെ ജീവിതം മാറ്റിവെച്ച വ്യക്തിയാണന്നും അദ്ദേഹത്തിന്റെ സ്മരണാർത്ഥത്തിൽ നടത്തുന്ന സെവൻസ് മാമാങ്കവും വൻ വിജയമാവുമെന്നും സിറ്റി ഗോൾഡ് ഗ്രൂപ്പ് ചെയർമാൻ കൂടിയായ അദ്ദേഹം പ്രതികരിച്ചു.

ഈ ടൂർണമെന്റ്റ് നടത്തിപ്പിനായി മുന്നിട്ടിറങ്ങിയ ചന്ദ്രഗിരി ക്ലബിനെയും തമ്പ് മേൽപറമ്പിനെയും അദ്ദേഹം അഭിനന്ദിച്ചു. നിരവധി പരിപാടികൾ വിജയിപ്പിച്ച ഇരു ക്ലബ്ബുകൾക്കും പാദൂർ കുഞ്ഞാമു ഹാജി മെമ്മോറിയൽ സെവൻസും നിഷ്പ്രയാസം വിജയിപ്പിച്ചെടുക്കാനും സാധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.