മേൽപറമ്പ ;തമ്പ് മേൽപ്പറമ്പും ചന്ദ്രഗിരി ക്ലബ്ബ് മേൽപ്പറമ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പാദൂർ കുഞ്ഞാമു ഹാജി മെമ്മോറിയൽ SFA അഖിലേന്ത്യ സൂപ്പർ സെവൻസ് ഫുട്ബാളിന്റെ സെക്കന്റ് പോസ്റ്റർ പ്രകാശനം മുഖ്യ സ്പോൺസറും പൗരപ്രമുഖനും വെൽഫിറ്റ് ഇന്റർനാഷ്ണൽ ഗ്രൂപ്പ് ചെയർമാനുമായ യഹ്‌യ തളങ്കര നിർവഹിച്ചു.യഹ്യ തളങ്കരയുടെ ദുബായിലുള്ള വസതിയിൽ വെച്ച് ചന്ദ്രഗിരി UAE കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. മെയ് എട്ടിനാണ് പ്രഥമ പാദൂർ കുഞ്ഞാമു ഹാജി ട്രോഫിയ്ക്ക് തുടക്കമാവുക
UAE ചന്ദ്രഗിരി ക്ലബ്ബ് പ്രസിഡന്റ് ഹാരിസ് കല്ലട്ര ,UAE ചന്ദ്രഗിരി ജനറൽ സെക്രട്ടറി റൗഫ് കെ ജി എൻ ,UAE ചന്ദ്രഗിരി ട്രഷറർ റാഫി മാക്കോട് സീനിയർ മെമ്പർമാരായ ഹനീഫ് ടി ആർ, ,അഷ്‌റഫ് കെ ആർ ,നൗഷാദ് വളപ്പ് ,ഫൈസൽ ,ജാഫർ ,മുനീർ പള്ളിപ്പുറം ,അൻവർ സി എൽ ,മൊയ്‌ദു ,അൻസാരി ജുനൈദ് കബീർ ,തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.