തമ്പ് മേൽപ്പറമ്പും ചന്ദ്രഗിരി ക്ലബ് മേൽപ്പറമ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഥമ പാദൂർ കുഞ്ഞാമു മെമ്മോറിയൽ സെവൻസിന്റെ സംഘാടക സമിതിയെ തിരഞ്ഞെടുത്തു. ജില്ലാ മുസ്ലിം ലീഗ് അധ്യക്ഷനും പൗര പ്രമുഖനുമായ കല്ലട്ര മാഹിൻ ഹാജിയാണ് മുഖ്യരക്ഷാധികാരി. ജലീൽ കോയ ചെയർമാൻ സ്ഥാനവും അഫ്സൽ സിസ്ലു കൺവീനർ ആയും യൂസഫ് മേൽപറമ്പ് ട്രഷറർ ആയും സ്ഥാനം അലങ്കരിക്കും.
ജില്ലയുടെ കലാ- കായിക രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യവും മികവും അവകാശപ്പെടാനുമാവുന്ന തമ്പിന്റെയും ചന്ദ്രഗിരി ക്ലബ്ബിന്ററെയും സംയുക്തസംഘടകത്വം തന്നെയാണ് പാദൂർ കുഞ്ഞാമു മെമ്മോറിയൽ സെവൻസിന്റെ പ്രധാന സവിശേഷത.