തമ്പ് മേൽപ്പറമ്പും ചന്ദ്രഗിരി ക്ലബ്ബ് മേൽപ്പറമ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പാദൂർ കുഞ്ഞാമു ഹാജി മെമ്മോറിയൽ SFA അഖിലേന്ത്യ സൂപ്പർ സെവൻസിന്റെ സംഘാടക സമിതി ഓഫിസ് ഉദ്‌ഘാടനം ചെയ്തു . ഇന്ന് വൈകുന്നേരം മേല്പറമ്പിൽ വെച്ച് നടന്ന ചടങ്ങിൽ ‘ഹലോ കാർഗോ’ മാനേജിങ് ഡയറക്ടർ ഷാഫി ചാപ്പ ചെമ്പിരിക്ക ഉദ്‌ഘാടന കർമം നിർവഹിച്ചു. ചടങ്ങിൽ അപ്സര അഹമ്മദ്. യുഎം അഹമ്മദ് അലി, ടൂർണമെന്റ് കോ-സ്പോൺസർ റിസ്‌വാൻ ഗൽദാരി, സംഘാടക സമിതി ചെയർമാൻ ജലീൽ കോയ, ജനറൽ കൺവീനർ അഫ്സൽ സിസ്ലു, ട്രഷറർ യുസഫ് മേൽപറമ്പ്, നസീർ കെവിടി, അച്ചു മായ, നാസർ ഡീഗോ, സൈഫുദ്ധീൻ കട്ടക്കാൽ സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
മെയ് ഒമ്പത് മുതലാണ് 15 ദിവസം നീണ്ട് നിൽക്കുന്ന ഫുട്ബോൾ മഹോത്സവത്തിന് തുടക്കമാവുക. ചന്ദ്രഗിരി സ്‌കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വെൽഫിറ്റ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് പാദൂർ ട്രോഫിയുടെ തീപ്പാറും പോരാട്ടങ്ങൾ നടക്കുക. കേരളത്തിലും കേരളത്തിന് പുറത്തുമുള്ള നിരവധി താരങ്ങൾക്കൊപ്പം വിദേശ സൂപ്പർ താരങ്ങളും കളത്തിലിറങ്ങും.