ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ ലീഗ് ഘട്ടം കടക്കാതെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം പുറത്തായിരുന്നു. ലോകകപ്പിലെ ഫേവറൈറ്റുകളില്‍ ഒന്നായി ടൂര്‍ണമെന്‍റിനെത്തിയ ബാബര്‍ അസമും സംഘവും 9 മത്സരങ്ങളില്‍ 8 പോയിന്‍റുമായി അഞ്ചാം സ്ഥാനത്ത് ടൂര്‍ണമെന്‍റ് അവസാനിപ്പിക്കുകയായിരുന്നു. ലോകകപ്പ് തോല്‍വിയില്‍ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കേ സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളുകളും നിറയുകയാണ്.
‘മോദിജി നല്‍കിയ അഞ്ച് കിലോയുടെ ഗോതമ്പും അഞ്ച് കിലോയുടെ അരിയുമായി എല്ലാ പാകിസ്ഥാന്‍ താരങ്ങളും പാക് മാനേജ്‌മെന്‍റും’ എന്ന കുറിപ്പോടെയാണ് രണ്ട് ചിത്രങ്ങള്‍ അനുരാഗ് മീന എന്ന യൂസര്‍ വെരിഫൈഡ് അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്‌തിരിക്കുന്നത്. 2023 നവംബര്‍ 11നുള്ള ട്വീറ്റില്‍ #ThankYouModiiJi, #BabarAzam, #PakistanCricketTeam തുടങ്ങിയ നിരവധി ഹാഷ്‌ടാഗുകള്‍ കാണാം. പാകിസ്ഥാന്‍ താരങ്ങളും മാനേജ്‌മെന്‍റ് അംഗങ്ങളും അരിച്ചാക്കുകളും ഗോതമ്പ് ട്രോളികളുമായി വിമാനത്താവളത്തിലൂടെ നടന്നുനീങ്ങുന്നതായാണ് ചിത്രങ്ങള്‍. പശ്ചാത്തലത്തിലായി പാക് പതാക ആലേഖനം ചെയ്‌ത വിമാനവും കാണാം.
കമ്പ്യൂട്ടര്‍-ജനറേറ്റഡ് ഇമേജുകളാണ് ഇവ. മീം രൂപത്തിലുള്ള ഇവ പാക് ക്രിക്കറ്റ് ടീമിനെ കളിയാക്കുന്നതിനായി ആരോ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സുകളുടെ സഹായത്തോടെ കൃത്രിമമായി നിര്‍മിച്ചതാണ്.