ഡല്‍ഹി: തെരഞ്ഞെടുപ്പ് വരാനിരിക്കെ പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാൻ കേന്ദ്രസര്‍ക്കാര്‍ നീക്കം. പത്തു രൂപ വരെ കുറയ്ക്കാനാണ് സാധ്യതയെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
തീരുമാനം കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി കാത്തു കിടക്കുകയാണ്. ഏപ്രില്‍-മെയ് മാസങ്ങളിലാണ് പൊതു തെരഞ്ഞെടുപ്പ് നടക്കുക.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഇടിഞ്ഞിട്ടും ഇന്ധനവില കുറയ്ക്കാൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നില്ല. മൂന്നു മാസമായി ക്രൂഡ് ഓയില്‍ ബാരല്‍ ഒന്നിന്റെ വില 70-80 ഡോളറാണ്.