പ്ലസ് ടു വിദ്യാര്‍ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്ലസ് ടു വിദ്യാര്‍ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് തിരുനെല്‍വേലി സ്വദേശികളായ മാരിസ്വാമിയുടെയും റാണിയുടെയും മകള്‍ മുത്തുലക്ഷ്മിയാണ് മരിച്ചത്.

കൊയിലാണ്ടിയിലാണ് സംഭവം.

ബുധനാഴ്ച വൈകീട്ട് കാണാതായ മുത്തുലക്ഷ്മിയെ തെരച്ചിലിന് ഒടുവില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുത്തുലക്ഷ്മി ജീവനൊടുക്കുമെന്ന് കൂട്ടുകാര്‍ക്ക് സന്ദേശമയച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

Leave a Reply