കണ്ണൂര്‍: പയ്യന്നൂരില്‍ പോക്‌സോ കേസ് പ്രതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തളിപ്പറമ്ബ് കോടതിയ്‌ക്ക് സമീപമുള്ള പി.വി പവിത്രനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പയ്യന്നൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2022-ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പവിത്രനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണ അടുത്ത ദിവസം തുടങ്ങാനിരിക്കെയാണ് മരണം.