10 വയസ്സുകാരിയെ പലതവണ ബലാത്സംഗം ചെയ്ത 48കാരന് മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി 63 വര്‍ഷം കഠിന തടവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അമ്പലവയല്‍ നെല്ലറച്ചാല്‍ പാങ്ങലേരി അരീക്കുന്ന് ഗോപാലകൃഷ്ണനെയാണ് (48) ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്.
2020 ജനുവരി മുതല്‍ മേയ് വരെ ബാലികയും കുടുംബവും താമസിച്ചിരുന്ന കണ്ടാലപറ്റയിലുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം. വിവിധ വകുപ്പുകളിലുള്ള തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഫലത്തില്‍ പ്രതി 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതിയാകും. പ്രതി പിഴയൊടുക്കുന്ന പക്ഷം ഇതില്‍നിന്ന് മൂന്നു ലക്ഷം രൂപ അതിജീവിതക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.