നന്തിക്കര സ്വദേശികളായ പതിനഞ്ചു വയസുകാരി പെൺകുട്ടിയും ആൺസുഹൃത്തും വൈകുന്നേരം ബീച്ച് കാണാൻ എത്തിയതായിരുന്നു.മദ്യപിച്ച പെണ്‍കുട്ടിയും സുഹൃത്തും സ്നേഹതീരം ബീച്ചില്‍ ലക്ക് കെട്ട് ഛര്‍ദിച്ച് അവശരായിരുന്നു. കടലില്‍ അപകടത്തില്‍ പെടുമെന്ന സ്ഥിതിയില്‍ പ്രദേശത്തെ വീട്ടമ്മമാര്‍ വിവരം പൊലീസിനെ അറിയിച്ചു.
കള്ള് കുടിച്ച് കടലിൽ ഇറങ്ങിയ 15നുകാരി മുങ്ങി മരിക്കുമെന്ന സ്ഥിതി വന്നു. മാനേജര്‍ ഷാപ്പില് വെച്ച് കള്ള് വയറ് നിറയെ കുടിക്കാൻ നല്‍കിയെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ആണിനായാലും പെണ്ണിനായാലും കള്ളു വാങ്ങാനും കുടിക്കാനുമുള്ള കുറഞ്ഞ പ്രായം 23 വയസാണ്. അതിലും കുറഞ്ഞ പ്രായത്തിൽ ഉള്ളവർക്ക് കള്ളു കൊടുക്കുന്നത് ക്രിമിനൽ കുറ്റമാണ്. അത്തരത്തിൽ ഇപ്പോൾ പുറത്തു വരുന്ന ഒരു വാർത്ത നോക്കാം.
പതിനഞ്ചുകാരിക്ക് ഷാപ്പില് വെച്ച് ആണ്‍സുഹൃത്തിനൊപ്പം കുടിക്കാൻ കള്ള് നല്കിയ സംഭവത്തില്‍ അബ്കാരി ആക്ട് ലംഘിച്ചുവെന്ന് കണ്ടെത്തി. ഷാപ്പ് അടപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. ഈ ഷാപ്പ് ഉള്‍പ്പെടുന്ന ഗ്രൂപ്പ് നാലിന് കീഴിലെ ഏഴ് ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി. തളിക്കുളം തമ്പാൻകടവിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഷാപ്പില്‍നിന്ന് കള്ള് നല്‍കിയത്.
മാനേജര്‍ ഷാപ്പില് വെച്ച് കള്ള് വയറ് നിറയെ കുടിക്കാൻ നല്‍കിയെന്ന് പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ആണ്‍സുഹൃത്തിനെയും കള്ള് ഷാപ്പ് മാനേജരെയും വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.