ക്ഷേത്രത്തിൽ സംഘടിപ്പിച്ച സാമുദായിക വിരുന്നിൽ നിന്നും ദലിത് കുടുംബത്തിന് വിലക്ക്. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ രാം ജാനകി ക്ഷേത്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ നിന്നാണ് ദലിത് കുടുംബത്തെ വിലക്കിയത്.
രണ്ട് ഉയർന്ന ജാതിക്കാർ ക്ഷേത്രത്തിലെ പ്രസാദം തങ്ങളുടെ കയ്യിൽ നൽകാൻ വിസമ്മതിച്ചുവെന്നും തങ്ങൾക്ക് നേരെ വലിച്ചെറിഞ്ഞെന്നും കുടുംബം പറഞ്ഞു.
ഗ്രാമവാസികളിൽ നിന്നും ധാന്യങ്ങൾ ശേഖരിച്ച് ജൂലൈ നാലിനായിരുന്നു ക്ഷേത്രത്തിൽ എല്ലാവർക്കുമായി വിരുന്നൊരുക്കിയത്. ദലിത് കുടുംബങ്ങളും വിരുന്നിന് സംഭാവനയായി ധാന്യങ്ങളും മറ്റ് വസ്തുക്കളും നൽകിയിരുന്നു. എന്നാൽ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷേത്രത്തിലെത്തിയ ദലിത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ഉയർന്ന ജാതിക്കാരായ ബാബ്ലൂ കുശ്വാഹ, റാം ഭജൻ യാദവ് എന്നിവർ പ്രസാദം വലിച്ചെറിയുകയായിരുന്നു.
credit: madhyamam