നബിദിന പ്രോഗ്രാമിന്പ്രൗഡ സമാപനം

നബിദിന പ്രോഗ്രാമിന്പ്രൗഡ സമാപനം

ചെമ്പിരിക്ക,,, ചെമ്പിരിക്ക മുസ്ലീം ജമാഅത്ത് മീലാദ് കമ്മിറ്റി മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച മദ്രസ വിദ്യാർഥികളുടെ കലാ സാഹിത്യ മൽസരങ്ങൾ ഭംഗിയായി പര്യവസാനിച്ചു മൽസര വിജയികൾക്കും പരീക്ഷ വിജയികൾക്കും സമ്മാനം നൽകി ആദരിച്ചു വിജയിച്ച മുഴുവൻ കുട്ടികൾക്കും അനുമോദനം അറിയിച്ച് കൊണ്ട് ജമാഅത്ത് പ്രസിഡണ്ട് മുഹമ്മദ് ഷാഫീ സമാപന സമ്മേളനം ഉൽഘാടനം നിർവ്വഹിച്ചു പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ദാവൂദ് അദ്യക്ഷത വഹിച്ചു കൺവീനർ മുഹമ്മദ് കുഞ്ഞി P M സ്വാഗതം പറഞ്ഞു ജമാഅത്ത് ഖത്തീബ് സിദ്ധീഖ് മൗലവി പ്രാർഥന നടത്തി സദർ മുഅല്ലിം റഷീദ് അസ്നവി മുഖ്യ പ്രഭാഷണം നടത്തി ജമാഅത്ത് ഭാരവാഹികളായ കുന്നിൽ മുഹമ്മദ്, ഹമീദ് ഹാജി കണ്ടത്തിൽ, താജുദ്ദീൻ ചെമ്പിരിക്ക, കാദർ സിഎ, ഷരീഫ് CM, ഷരീഫ് ചാപ്പ എന്നിവർ സംസാരിച്ചു സ്പോൺസർമാരായ മുഹമ്മദ് കുഞ്ഞി ഹാജി കാഞ്ഞങ്ങാട്, ഷാഫി ചാപ്പ, നെസീർ മടത്തിൽ, ഷാഫി നാലപ്പാട്, ഷരീഫ് എഞ്ചിനിയർ, അമീർ കല്ലംവളപ്പ്, ,അഹ്മദ് മടത്തിൽ, ഷറഫു സർദാർ, സത്താർ അബുബക്കർ, അബ്ദുൽ റഹിമാൻ കീക്കാനം ഫാമിലി, ആരിഫ് സൈദാലി അബ്ദു റഹ്മാൻ, ബദറുദ്ധീൻ കല്ലംവളപ്പ്, അസീസ് കല്ലം വളപ്പ്, മുഹമ്മദ് കുഞ്ഞി കല്ലം വളപ്പ്, മുനീർ അബൂബക്കർ, വിവിധ വെൽഫെയർ ഭാരവാഹികളായ ഷുക്കൂർ, ഹംസ CA, കുന്നിൽ അബ്ദുല്ല, മുഹമ്മദ് കുഞ്ഞി, കാദർ, ഹിദായത്തുൽ മുസ്ലീമീൻ സംഘം, ഫ്രെയിംസ് ചെമ്പിരിക്ക, ഇംഗ്ലീഷ് സ്ട്രീറ്റ് കല്ലംവളപ്പ് സഹകരിച്ച മുഴുവൻ വ്യക്തിത്വങ്ങൾക്കും സ്ഥാപനങ്ങളെയും അഭിനന്ദിച്ച് കൊണ്ട് അന്നദാനത്തോടെ പരിപാടി സമാപിച്ചു

Leave a Reply