ഇസ്രേയൽ അനുകൂല നിലപാട്; വമ്പൻ പ്രതിസന്ധിയിൽ സ്റ്റാർബക്ക്സ്

ഇസ്രേയൽ അനുകൂല നിലപാട്; വമ്പൻ പ്രതിസന്ധിയിൽ സ്റ്റാർബക്ക്സ്

പലസ്തീൻ ഇസ്രായേൽ യുദ്ധത്തിൽ ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ച കോഫി ഹൗസ് ശൃംഖലയാണ് സ്റ്റാർബക്‌സ്. എന്നാൽ ഇസ്രായേൽ അനുകൂല നിലപാടിൽ കടുത്ത പ്രതിസന്ധി നേരിടുകയാണ് സ്റ്റാർബക്‌സ്. ഇസ്രേയൽ അനുകൂല നിലപാടിനെ തുടർന്ന് സ്റ്റാർബക്‌സിനെതിരെ ബഹിഷ്ക്കരണ ക്യാമ്പയിൻ നടന്നിരുന്നു. ആ ബഹിഷ്ക്കരണ ക്യാമ്പയിൻ ശക്തമായതോടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വമ്പൻ ഡിസ്‌കൗണ്ടുമായി രംഗത്തെത്തിയിരിക്കുകയാണ് സ്റ്റാർബക്ക്സ്.

ഈജിപ്തിലെ ഔട്ട്‌ലെറ്റുകളിലാണ് 78.5 ശതമാനം വിലക്കുറവിൽ ഉൽപന്നങ്ങൾ വിൽക്കുന്നത്. വലിയ തോതിൽ ബഹിഷ്‌ക്കരണം നേരിടുന്നതിനിടെയാണ് ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ തന്ത്രവുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

ഈജിപ്തിൽനിന്നുള്ള ഉപയോക്താക്കളാണ് കമ്പിയുടെ പുതിയ ഡിസ്‌കൗണ്ട് നിരക്കിനെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 93 പൗണ്ട് വിലയുള്ള ഉൽപന്നം 20 രൂപയ്ക്കാണിപ്പോൾ കമ്പനി വിൽക്കുന്നത്.

അതെ സമയം, ഇസ്രായേൽ അനുകൂല കമ്പനികൾക്കെതിരെ ഈജിപ്ത് ഉൾപ്പെടെ പശ്ചിമേഷ്യൽ രാജ്യങ്ങളിൽ വലിയ തോതിൽ ബഹിഷ്‌ക്കരണാഹ്വാനമുണ്ടായിരുന്നു. മക്‌ഡൊണാൾഡ്‌സ്, സ്റ്റാർബക്‌സ് ഉൾപ്പെടെയുള്ള കമ്പനികളെ ഇതു വലിയ തോതിൽ ബാധിച്ചതായാണ് റിപ്പോർട്ട്. കാലിയായിക്കിടക്കുന്ന സ്റ്റാര്‍ബക്സ് ഔട്ട്‌ലെറ്റുകളുടെ ചിത്രങ്ങളും ആളുകള്‍ പങ്കുവച്ചിട്ടുണ്ട്.

content: pro-Israel position; Starbucks in big trouble

Leave a Reply