തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച രാത്രി എട്ട് മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറ് വരെ അടച്ചിടും. പമ്പുകള്‍ക്ക് നേരേ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. പെട്രോള്‍ പമ്പുകള്‍ക്ക് നേരേ അതിക്രമങ്ങള്‍ പതിവായിട്ടും പോലീസ് കാര്യമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
ഈ സാഹചര്യത്തിലാണ് സൂചനപണിമുടക്ക് പ്രഖ്യാപിച്ചത്. ആശുപത്രിജീവനക്കാരുടെ സംരക്ഷണത്തിനായി നിയമനിര്‍മാണം നടത്തിയതുപോലെ പെട്രോള്‍ പമ്പ് ജീവനക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വീണ്ടും സമരത്തിലേക്ക് പോകും. രാത്രി പത്തിന് ശേഷം പമ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കേണ്ട എന്ന തീരുമാനത്തിലേക്ക് കടക്കുമെന്നും ഇവര്‍ അറിയിച്ചു.