മാനസിക പീഡനം; കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ രണ്ട് വിദ്യാർത്ഥിനികൾക്കെതിരെ പോലീസ് സുപ്രണ്ടിന് പരാതി നൽകി സഹപാഠി

മാനസിക പീഡനം; കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ രണ്ട് വിദ്യാർത്ഥിനികൾക്കെതിരെ പോലീസ് സുപ്രണ്ടിന് പരാതി നൽകി സഹപാഠി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി രണ്ടാംവർഷ ചരിത്ര വിഭാഗ വിദ്യാർത്ഥിനിയെ അതേ ക്ലാസിൽ പഠിക്കുന്ന സഹപാഠിയായ വിദ്യാർഥിനികൾ മാനസികമായി പീഡിപ്പിച്ചതായി പരാതി.കാഞ്ഞങ്ങാട് സ്വദേശിനികളും പരാതിക്കാരിയായ വിദ്യാർത്ഥിനിയുടെ സഹപാഠിയുമായ രണ്ടു വിദ്യാർത്ഥിനികൾ മാനസികമായി പീഡിപ്പിച്ചതായി കാസർകോട് പോലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിൽ ഇരയായ വിദ്യാർത്ഥിനി പറയുന്നു. ഇവർ ഉറ്റ സുഹൃത്തുക്കളായിരുന്നുവെങ്കിലും മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്തതുകൊണ്ട് സുഹൃത്ത് വലയത്തിൽ നിന്ന് മാറി നിന്ന വൈരാഗ്യത്തിലാണ് മാനസിക പീഡനത്തിന് ഇരയായതെന്ന് പരാതിയിൽ പറയപ്പെടുന്നു.
മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും മാനസിക സംഘർഷം ഉണ്ടാക്കുകയും ആത്മഹത്യ പ്രേരണ ഉണ്ടാക്കിയതിനുമാണ് പരാതി നൽകിയത്.
നിരവധി വിദ്യാർത്ഥികൾ ഈ റാഗിങ്ങിന് ദൃക്സാക്ഷിയാണെന്നും പല സഹപാഠികളും സാക്ഷി പറയാൻ തയ്യാറാണെന്നും എസ് പി ക്കു നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.കൂടാതെ സൈബർ സെല്ലിനും പരാതി ഫോർവേഡ് ചെയ്തിട്ടുണ്ട്.ഇതിനുമുമ്പ് സമാന രീതിയിൽ മറ്റു വിദ്യാർത്ഥിനികളെയും ഇവർ റാഗിംഗ് ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply