കാസർകോട്: കാസർകോട് ജില്ലയിൽ നാളെ പൊതു അവധി. ഗണേശ ചതുർത്ഥി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് കാസർകോട് ജില്ലയിൽ മാത്രം പൊതു അവധി പ്രഖ്യാപിച്ചത്. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടർ വാർത്താക്കുറിപ്പിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുർത്ഥി അഥവാ ഗണേശോത്സവം എന്ന പേരിൽ ഹിന്ദുക്കൾ ആഘോഷിക്കുന്നത്.
ഹൈന്ദവ വിശ്വാസ പ്രകാരം ജ്ഞാനത്തിന്റെയും സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും ദൈവമാണ് ഗണപതി. ഹിന്ദു പുരാണങ്ങൾ അനുസരിച്ച് ഗണപതി, ഹിന്ദു കലണ്ടറിലെ ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലാണ് ജനിച്ചത്. ഗ്രിഗോറിയൻ കലണ്ടറിലെ ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തിലാണ് ഇത് സാധാരണയായി വരുന്നത്
ഗണേശ ചതുർത്ഥി പ്രമാണിച്ചുള്ള ബാങ്ക് അവധി അറിയാം
സെപ്റ്റംബർ 19 – ഗുജറാത്ത്, മഹാരാഷ്ട്ര, ഒറീസ്സ, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിൽ ഗണേശ ചതുര്‍ത്ഥി ദിനത്തിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.
സെപ്റ്റംബർ 20 – ഗണേശ ചതുര്‍ത്ഥി (രണ്ടാം ദിവസം), നുഖായ് എന്നിവ കാരണം ഒറീസയിലും ഗോവയിലും ബാങ്കുകൾ അടഞ്ഞുകിടക്കും.
സെപ്റ്റംബറിലെ മറ്റ് ബാങ്ക് അവധികൾ
സെപ്റ്റംബർ 22 ശ്രീ നാരായണ ഗുരു സമാധി ദിനം- കേരളത്തിൽ ബാങ്കുകൾക്ക് അവധി
സെപ്റ്റംബർ 27 – മുഹമ്മദ് നബിയുടെ ജന്മദിനം- ജമ്മുവിലും കേരളത്തിലും ബാങ്കുകൾക്ക് അവധി
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധിക്കാല പട്ടിക പ്രകാരം, ഞായർ, രണ്ടാം ശനി, നാലാം ശനി എന്നിവയുൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി സെപ്റ്റംബറിൽ 16 ബാങ്ക് അവധികൾ ഉണ്ട്. ബാങ്കിൽ എത്തുന്നതിന് മുൻപ് അവധി ദിനങ്ങൾ അറിഞ്ഞ ശേഷം സാമ്പത്തിക ഇടപാടുകൾ പ്ലാൻ ചെയ്യുക.