ഡൽഹി: ചാരവൃത്തി ആരോപിച്ച് ഖത്തറിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ച എട്ട് മുന്‍ നാവിക സേനാംഗങ്ങള്‍ക്ക് ശിക്ഷയില്‍ ഇളവ്. വധശിക്ഷ റദ്ദാക്കി ഇവര്‍ക്ക് തടവ് ശിക്ഷ വിധിച്ചു എന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വധശിക്ഷ വിധിച്ചതിനെതിരെ ഖത്തർ കോടതിയിൽ ഇന്ത്യ കഴിഞ്ഞ നവംബറിൽ തന്നെ അപ്പീൽ നൽകിയിരുന്നു.
ഖത്തർ കോടതിയാണ് തീരുമാനം എടുത്തതെന്നും അടുത്ത നിയമനടപടി ആലോചിച്ച് തീരുമാനിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അപ്പീൽ വിശദമായി പരിശോധിച്ച ശേഷം ആണ് ഖത്തർ ശിക്ഷയിൽ ഇളവ് നൽകിയത്. ഖത്തറിൽ വച്ച് ഒക്‌ടോബർ 26നാണ് എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്ക് പ്രാദേശിക കോടതി വധശിക്ഷ വിധിച്ചത്.
അൽ ദഹ്‌റ എന്ന കമ്പനിയിലെ ജീവനക്കാർ ആയിരുന്നു ഇവർ. ചാരപ്രവർത്തി നടത്തി എന്നതാണ് ഖത്തർ ഇവർക്ക് മേൽ ചുമത്തിയ കുറ്റം ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്‌ത്, കമാൻഡർ അമിത് നാഗ്‌പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്‌ത, നാവികൻ രാഗേഷ് എന്നിവരാണ് ഖത്തറിലെ ജയിലിൽ കഴിയുന്നത്. ഇതിൽ രാഗേഷ് മലയാളിയാണ്, തിരുവനന്തപുരം സ്വദേശിയാണ് എന്നാണ് റിപ്പോർട്ട്. കസ്റ്റഡിയിലെടുത്ത മുൻ ഉദ്യോഗസ്ഥരിൽ ഒരാളുടെ സഹോദരി മീതു ഭാർഗവ തന്റെ സഹോദരനെ തിരികെ കൊണ്ടുവരാൻ സർക്കാറിൻ നിന്നും സഹായം ആഭ്യർഥിച്ച് എത്തിയരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആണ് ഇവർ അഭ്യർഥന നടത്തിയത്.
മുങ്ങിക്കപ്പല്‍ നിര്‍മാണരഹസ്യങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ദഹ്റ ഗ്ലോബല്‍ കേസില്‍ ശിക്ഷ ഇളവുചെയ്ത ഖത്തറിലെ അപ്പീല്‍ കോടതി വിധിയുടെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടെന്ന് അംബാസഡറും മറ്റ് ഉദ്യോഗസ്ഥരും വ്യക്തമാക്കി. ഖത്തര്‍ അധികൃതരുമായി ഞങ്ങള്‍ വിഷയം ചര്‍ച്ച ചെയ്യുന്നത് തുടരും’, കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്ഥാവനയിൽ പറഞ്ഞു.