വികസന പ്രവർത്തനങ്ങൾ ചോദ്യം ചെയ്തു? സാമൂഹ്യപ്രവർത്തകനെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് എൻഎ നെല്ലിക്കുന്ന് എംഎൽഎ

വികസന പ്രവർത്തനങ്ങൾ ചോദ്യം ചെയ്തു? സാമൂഹ്യപ്രവർത്തകനെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് എൻഎ നെല്ലിക്കുന്ന് എംഎൽഎ

സാമൂഹ്യ പ്രവർത്തകൻ ഫത്താഹ് തളങ്കരയ്ക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് കാസർകോട് എംഎൽഎ എൻഎ നെല്ലിക്കുന്ന്. കാസർകോട് റെയിൽവെ സ്റ്റേഷൻ ബ്യുട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് ഫത്താഹ് തളങ്കര ചെയ്ത വീഡിയോയാണ് സംഭവത്തിനാധാരം. കാസർകോട് റെയിൽവേ സ്‌റ്റേഷൻ സമീപത്തെ ബ്യുട്ടിഫിക്കേഷൻ വർക്കുകൾ നിരീക്ഷിക്കാനായി സംഘടിപ്പിച്ച മോണിറ്ററി കമ്മിറ്റിയിൽ ഭാഗമായ ഫത്താഹ് തളങ്കര ബ്യുട്ടിഫിക്കേഷൻ ജോലികളിലെ മന്ദഗതിയെ കുറിച്ചും അനുബന്ധ കാര്യങ്ങളെ കുറിച്ചും ശ്കതമായ രീതിയിൽ പ്രതികരിച്ചിരുന്നു. എന്നാൽ വീഡിയോയിലൂടെ തന്നെ തേജോവധം ചെയ്യാനുള്ള ശ്രമാണ് നടത്തിയതെന്നും തന്റെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന ആരോപണങ്ങൾ ഫത്താഹ് തളങ്കര നടത്തിയെന്നുമാണ് എൻഎ നെല്ലിക്കുന്ന് അയച്ച വക്കീൽ നോട്ടീസിൽ പ്രതിപാദിക്കുന്നത്.

Leave a Reply