സുരേഷ് റെയ്ന ഫ്രാഞ്ചെസി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ഈ വര്‍ഷത്തെ ലങ്ക പ്രീമിയര്‍ ലീഗ് കളിക്കാനാണ് മുൻ ഇന്ത്യൻ സൂപ്പര്‍താരത്തിന്റെ പദ്ധതി. ടൂര്‍ണമെന്റിനായുള്ള ലേലത്തിന് റെയ്ന പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 50,000 യുഎസ് ഡോളറാണ് റെയ്നയുടെ അടിസ്ഥാന വില.
കഴിഞ്ഞ സെപ്റ്റംബറില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും നിന്നും റെയ്ന വിരമിച്ചിരുന്നു. ഇതിനുപിന്നാലെ നടന്ന അബുദാബി ടി10 ലീഗിലും റെയ്ന കളിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ലങ്ക പ്രീമിയര്‍ ലീഗിലും കളിക്കാൻ റെയ്ന പദ്ധതിയിടുന്നത്. ബുധനാഴ്ചയാണ് ലങ്ക പ്രീമിയര്‍ ലീഗിലേക്കുള്ള താരലേലം നടക്കുന്നത്. മുൻ ഇന്ത്യൻ താരത്തെ സ്വന്തമാക്കാൻ ലങ്കൻ ടീമുകൾ പണമെറിയുമെന്നുറപ്പാണ്.