മഴക്കെടുതി തുടരുന്നു; കീഴൂർ, കളനാട് പ്രദേശങ്ങളിൽ വ്യാപക നഷ്ടം

മഴക്കെടുതി തുടരുന്നു; കീഴൂർ, കളനാട് പ്രദേശങ്ങളിൽ വ്യാപക നഷ്ടം

മഴയിലും കാറ്റിലും ചെമ്മനാട് പഞ്ചായത്തിലെ കീഴൂർ, കളനാട് പ്രദേശങ്ങളിൽ വ്യാപകമായ നഷ്ടം. കീഴൂർ ജമാഅത്ത് റോഡിൽ ഒട്ടേറെ വൈദ്യുതക്കാലുകൾ തകർന്നു വീണു. മരങ്ങൾ കടപുഴകി. കീഴൂർ ടൗണിൽ വൈദ്യുതക്കാലുകളുടെ മുകളിൽ ആൽ മരം മറിഞ്ഞു വീണതിനെ തുടർന്നാണു തൂണുകൾ തകർന്നത്. വൈദ്യതക്കാലുകൾ വീണു റോഡിരികിൽ നിർത്തിയിട്ടിരുന്ന കരുണാകരന്റെ കാർ തകർന്നു. കാറിനു മുകളിലേക്കാണ് വൈദ്യുതക്കാലുകൾ വീണത്.

ഇവിടെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങിയിട്ടുണ്ട്. കളനാട് അയ്യങ്കോൽ തൊട്ടിയിലെ എം. ഭാർഗവിയുടെ കോൺക്രീറ്റ് വീടിനു മുകളിൽ തേക്ക് മരം വീണു. സമീപത്തെ കിണറിന്റെ ചുറ്റുമതിലും തകർന്നു. കാറ്റിൽ വാഴക്കൃഷി നശിച്ചു. കളനാട് വാഴവളപ്പിലെ മാധവിയുടെ വീട് മരം വീണ് തകർന്നു .കഴിഞ്ഞ ദിവസം രാത്രി 11മണിയോടെയാണ് ശക്തമായ കാറ്റിലാണ് ഏറെയും നാശം നഷ്ടമുണ്ടാക്കിയത്.

Leave a Reply