നിറത്തിന്റെ പേരിൽ നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണൻ അവഹേളിക്കപ്പെട്ട സംഭവത്തിന് പിന്നാലെ തന്റെ കുടുംബ ക്ഷേത്രത്തിൽ രാമകൃഷ്ണനെ ക്ഷണിക്കുമെന്ന് സുരേഷ് ഗോപിയുടെ പ്രഖ്യാപനം. പ്രതിഫലം നൽകിയാവും ക്ഷണം. ഇപ്പോൾ നടക്കുന്ന വിവാദത്തിൽ കക്ഷിചേരാനില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. തനിക്ക് വേദി നൽകാമെന്നറിയിച്ച സുരേഷ് ഗോപിക്ക് രാമകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു. രാമകൃഷ്ണന്റെ മൂത്ത സഹോദരൻ കൂടിയായ കലാഭവൻ മണിയും സുരേഷ് ഗോപിയും സിനിമകളിൽ ഒന്നിച്ച് വേഷമിട്ടിട്ടുണ്ട്.
ഒരു പുരുഷ കലാകാരൻ്റെ മോഹിനിയാട്ടം ‘കാക്കയുടെ നിറം’ കാരണം വളരെ മോശമാണെന്നു ആരുടേയും പേരെടുത്തു പരാമർശിക്കാതെ കലാമണ്ഡലം സത്യഭാമ അഭിപ്രായപ്പെട്ടത് വലിയ വിവാദത്തിൽ കലാശിച്ചിരുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ പരാമർശം.
“മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എന്‍റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല,” എന്നായിരുന്നു സത്യഭാമയുടെ വിവാദ പ്രസ്താവന.
You May Like