മേൽപറമ്പ: വ്യവസായ രംഗത്ത് ലോകത്തിന് മുന്നിൽ ഭാരതത്തിൻ്റെ പേര് നെറുകയിൽ എത്തിച്ച് തൊട്ടതെല്ലാം പൊന്നാക്കിയ രത്തൻ ടാറ്റയുടെ ദേഹവിയോഗം ഇന്ത്യൻ വ്യവസായ മേഖലക്ക് തീരാ നഷ്ടമാണെന്ന് കാഷ്മാ മാർട്ട് വെൻച്ചേർസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ബോർഡ് യോഗം അഭിപ്രായപ്പെട്ടു.
സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി ഗഫൂർ ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുശോചനയോഗം മാനേജിംഗ് ഡയറക്ടർ സൈഫുദ്ധീൻ മാക്കോട് ഉദ്ഘാടനം ചെയ്തു.
എക്സിക്യൂട്ടീവ് ഡയറക്ടർ അനൂപ് കളനാട് അനുശോചന പ്രമേയം അവതരിപ്പിച്ചു, ഡയറക്ടർമാരായ
അശറഫ് ഏ ആർ ,ശംസുദ്ധീൻ ടി.എം, ഈ ബി മുഹമ്മദ് കുഞ്ഞി, സി ബി അമീർ എന്നിവർ പ്രസംഗിച്ചു.