റിയൽ ഇന്ത്യ വിഷൻ ബിസിനസ് എക്സലൻസ് അവാർഡ് സ്കിൻ ടോൺ ബ്യൂട്ടി മാളിന്

റിയൽ ഇന്ത്യ വിഷൻ ബിസിനസ് എക്സലൻസ് അവാർഡ് സ്കിൻ ടോൺ ബ്യൂട്ടി മാളിന്

കാസർകോട്: ഉത്തരമലബാറിന്റെ ഫാഷൻ സങ്കല്പങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന സ്കിൻ ടോൺ ബ്യൂട്ടി മാളിന് ‘റിയൽ ഇന്ത്യ വിഷൻ ബിസിനസ് എക്സലൻസ് അവാർഡ്’. കോസ്മെറ്റിക്സ് രംഗത്ത് സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന ലോകോത്തര ബ്രാൻഡുകളെ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയതിനും, ‘ബ്യൂട്ടി മാൾ’ എന്ന നൂതന ആശയം വിജയകരമായി നടപ്പിലാക്കിയതിനുമാണ് ഈ അംഗീകാരം.

ജനുവരി 31-ന് കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന റിയൽ ഇന്ത്യ വിഷൻ അവതരിപ്പിക്കുന്ന ‘ടോട്ടോ ഹൈപ്പർ മാർക്കറ്റ് മെഹ്ഫിൽ രാവ് സീസൺ വൺ ഗ്രാൻഡ് ഫിനാലെ’ വേദിയിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.

സ്കിൻ ടോൺ ബ്യൂട്ടിമാൾ ചെയർമാൻ ഹാരിസ് കോസ്മെറ്റിക്സ് വിപണിയിൽ ദീർഘവീക്ഷണത്തോടെ നടത്തിയ ഇടപെടലുകളാണ് ഇന്ന് കാസർകോടും കാഞ്ഞങ്ങാടും തലയുയർത്തി നിൽക്കുന്ന സ്കിൻ ടോൺ ബ്യൂട്ടി മാളുകൾ.ആമസോൺ, ഫ്ലിപ്കാർട്ട്, നൈക്ക തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ നൽകുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കാനും സ്കിൻ ടോണിന് സാധിച്ചു. വിപണിയിലെ മത്സരങ്ങളെ അപ്രസക്തമാക്കി ഉപഭോക്താക്കൾക്കിടയിൽ നേടിയെടുത്ത വിശ്വാസ്യതയ്ക്കുള്ള അംഗീകാരമായാണ് ഈ പുരസ്കാരം. ജനുവരി 31-ന് നടക്കുന്ന വർണ്ണാഭമായ ചടങ്ങിൽ പ്രമുഖർ സംബന്ധിക്കും.

Leave a Reply