വോൾഫ്രം സ്റ്റേഡിയം പാലക്കുന്ന് കികോഫിൽ വെച്ച് 19 തിയതി തുടക്കം..
കാസർകോട് സിറ്റി ടവറിൽ വെച്ച് നടന്ന ചടങ്ങിൽ സിറ്റി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ അബ്ദുൽ കരീം പ്രമുഖ ട്രേഡിങ് വിദ്യാഭ്യാസ സ്ഥാപനമായ വോൾഫ്രാം ഫിൻഅക്കാദമി ഡയറക്ടർ ബോർഡ് അംഗം ഉസ്മത്തിന് ലോഗോ കൈമാറി പ്രകാശനം ചെയ്തു
കാസർകോട്: ഒക്ടോബർ 19 മുതൽ നവംബർ രണ്ട് വരെ ഉദുമ പാലക്കുന്ന് വോൾഫ്രാം സ്റ്റേഡിയത്തിൽ സ്റ്റേഡിയത്തിൽ റിയൽ ഇന്ത്യൻ വിഷൻ ഒരുക്കുന്ന സിറ്റി ഗോൾഡ് ഓൾ ഇന്ത്യ സെവൻസ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. കാസർകോട് സിറ്റി ടവറിൽ വെച്ച് നടന്ന ചടങ്ങിൽ സിറ്റി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ അബ്ദുൽ കരീം പ്രമുഖ ട്രേഡിങ് വിദ്യാഭ്യാസ സ്ഥാപനമായ വോൾഫ്രാം ഫിൻഅക്കാദമി ഡയറക്ടർ ബോർഡ് അംഗം ഉസ്മത്തിന് ലോഗോ കൈമാറി പ്രകാശനം ചെയ്തു. ചടങ്ങിൽ ടൂർണമെന്റിന്റെ വിഐപി പാസ് വിതരണത്തിന്റെ ഉദ്‌ഘാടനം സൽമാൻ ഗ്രൂപ്പ് ചെയർമാൻ ശിഹാബ് സൽമാൻ നിർവഹിച്ചു.
അതേ സമയം, മികച്ച സജ്ജീകരങ്ങളോടെയാണ് റിയൽ ഇന്ത്യ വിഷന്റെ ക്ലബ്ബ് ചാമ്പ്യൻഷിപ്പ് ഒരുങ്ങുന്നത്. കായിക മന്ത്രി വി അബ്ദുൽ റഹ്മാനാണ് ചാമ്പ്യൻഷിപ്പിന്റെ ഫസ്റ്റ്ലൂക്ക് പോസ്റ്റർ പ്രകാശനം ചെയ്തത്. കൂടാതെ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രമുഖരായ 16 ടീമുകളാണ് കളത്തിലിറങ്ങുക. നോക്ക്ഔട്ട് രൂപത്തിൽ 15 ദിവസം നടക്കുന്ന ടൂർണമെന്റിന് നവംബർ രണ്ടിന് നടക്കുന്ന ഫൈനൽ പോരാട്ടത്തോട് കൂടി തിരശ്ശീല വീഴും. അഖിലേന്ത്യാ സെവൻസ് മൈതാനങ്ങളിൽ മിന്നിത്തിളങ്ങുന്ന രാജ്യത്തെയും വിദേശത്തെയും നിരവധി താരങ്ങൾ ടൂർണമെന്റിൽ ബൂട്ട്കെട്ടും.