റിയൽ ഇന്ത്യ വിഷൻ- സിറ്റി ഗോൾഡ് ക്ലബ് ചാമ്പ്യൻഷിപ്പ്സാമൂഹ്യപ്രവർത്തകൻ അനസ് കല്ലിങ്കൽറണ്ണേഴ്‌സ് – അപ്പ് ക്യാഷ് അവാർഡ് സ്പോൺസർ

റിയൽ ഇന്ത്യ വിഷൻ- സിറ്റി ഗോൾഡ് ക്ലബ് ചാമ്പ്യൻഷിപ്പ്സാമൂഹ്യപ്രവർത്തകൻ അനസ് കല്ലിങ്കൽറണ്ണേഴ്‌സ് – അപ്പ് ക്യാഷ് അവാർഡ് സ്പോൺസർ

കാസർകോട്: സാമൂഹ്യപ്രവർത്തകൻ അനസ് കല്ലിങ്കൽ റിയൽ ഇന്ത്യ വിഷൻ- സിറ്റി ഗോൾഡ് ക്ലബ് ചാമ്പ്യൻഷിപ്പിന്റെ റണ്ണേഴ്‌സ് അപ്പ് ക്യാഷ് അവാർഡ് സ്പോൺസർ . സാമൂഹ്യ- ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായ അനസ് കല്ലിങ്കൽ കായിക രംഗത്തും സംഘടക മികവ് കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വം കൂടിയാണ്. 2019 ൽ നടന്ന ‘കാസ്‌ക്ക് ധമാക്ക’ എന്ന ഫുട്ബോൾ ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് പിന്നിലെ നിർണായക സാനിധ്യങ്ങളിൽ ഒരാൾ കൂടിയായിരുന്നു അനസ് കല്ലിങ്കൽ. കായിക രംഗത്ത് ഒട്ടനവധി സ്തുതിർഹർമായ സംഭവനകൾ നൽകിയ അനസ് ജീവകാരുണ്യ സംഘടനായ ബദർ ചാരിറ്റി ഗ്രൂപ്പിന്റെ ചെയർമാൻ കൂടിയാണ്.

റിയൽ ഇന്ത്യ വിഷൻ സിറ്റി ഗോൾഡിനൊപ്പം ചേർന്ന് ക്ലബ് ചാമ്പ്യൻഷിപ്പ് ഒരുക്കുമ്പോൾ അനസ് കല്ലിങ്കലിന്റെ സംഘടക മികവും അദ്ദേഹത്തിൻറെ കായിക രംഗത്തോടുള്ള അഭിരുചിയും ടൂര്ണമെന്റ്റ് നടത്തിപ്പിന് ഏറെ ശക്തി നൽകുമെന്ന് ടൂർണമെന്റ് സംഘടകസമിതി വ്യക്തമാക്കി.

അതേ സമയം, ഒക്ടോബർ 19 മുതൽ നവംബർ രണ്ട് വരെയാണ് ഉദുമ പാലക്കുന്ന് വോൾഫ്രാം സ്റ്റേഡിയത്തിൽ ഓൾ ഇന്ത്യ സെവൻസ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിന് പന്തുരുളുക. നോക്ക്ഔട്ട് രൂപത്തിൽ 15 ദിവസം നടക്കുന്ന ടൂർണമെന്റിന് നവംബർ രണ്ടിന് നടക്കുന്ന ഫൈനൽ പോരാട്ടത്തോട് കൂടി തിരശ്ശീല വീഴും. അഖിലേന്ത്യാ സെവൻസ് മൈതാനങ്ങളിൽ മിന്നിത്തിളങ്ങുന്ന രാജ്യത്തെയും വിദേശത്തെയും നിരവധി താരങ്ങൾ ടൂർണമെന്റിൽ ബൂട്ട്കെട്ടും.