റിയൽ ഇന്ത്യ വിഷൻ- സിറ്റി ഗോൾഡ് ക്ലബ് ചാമ്പ്യൻഷിപ്പ്പ്രമുഖ ബിസിനസ് ഗ്രൂപ്പായ സൽമാൻ ഗ്രൂപ്പ്സ്വിഐപി ഗാലറി സ്‌പോൺസർമാർ

റിയൽ ഇന്ത്യ വിഷൻ- സിറ്റി ഗോൾഡ് ക്ലബ് ചാമ്പ്യൻഷിപ്പ്പ്രമുഖ ബിസിനസ് ഗ്രൂപ്പായ സൽമാൻ ഗ്രൂപ്പ്സ്വിഐപി ഗാലറി സ്‌പോൺസർമാർ

കാസർകോട്; ഒക്ടോബർ 19 മുതൽ നവംബർ രണ്ട് വരെ ഉദുമ പാലക്കുന്ന് വോൾഫ്രാം സ്റ്റേഡിയത്തിൽ റിയൽ ഇന്ത്യൻ വിഷൻ ഒരുക്കുന്ന സിറ്റി ഗോൾഡ്‌ ഓൾ ഇന്ത്യ സെവൻസ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിലെ വിഐപി ഗാലറിയുടെ സ്പോൺസർമാരായി ജില്ലയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ സൽമാൻ. റിയൽ ഇന്ത്യ വിഷൻ ക്ലബ് ചാമ്പ്യൻഷിപ്പ് കളിക്കളത്തിന് പുറത്തും വലിയ ലക്ഷ്യങ്ങളോടെയാണ് ഉദ്ദേശശുദ്ധിയോട് കൂടിയാണ് ഒരുങ്ങുന്നതെന്നും ഈ സംരംഭത്തിൽ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സൽമാൻ ഗ്രൂപ്പ് ചെയർമാൻ ശിഹാബ് സൽമാൻ പ്രതികരിച്ചു.

കാസർഗോഡ് ആസ്ഥാനമായുള്ള സൽമാൻ ഗ്രൂപ്പിന് കേരളത്തിന് പുറത്ത് കർണാടകയിലും വേരുകളുണ്ട്. സൽമാൻ ഗ്രൂപ്പിന്റെ കീഴിലെ സൽമാൻ ഹൗസ് ഓഫ് ബിൽഡിംഗ് മെറ്റീരിയൽസ് കാസർകോട് ജില്ലയിലെ തന്നെ മുൻനിര സെറാമിക് & വിട്രിഫൈഡ് ടൈൽസ്, സാനിറ്ററി വെയർ, കിച്ചൻ ആക്‌സസറീസ് & ഫ്യൂസറ്റ്സ് ഡീലർമാരിൽ ഒന്ന് കൂടിയാണ്.

വ്യവസായ രംഗത്ത് പരിചയസമ്പത്തും കൃത്യമായ പഠനവും നടത്തുന്ന സൽമാൻ ഗ്രൂപ്പ് തങ്ങളുടെ ഭാഗമായതിൽ ഏറെ അഭിമാനമുണ്ടെന്നും നേരത്തേയും റിയൽ ഇന്ത്യ വിഷനൊപ്പം കൈകോർത്ത സ്ഥാപനവും കൂടിയാണെന്ന് ക്ലബ് ചാമ്പ്യൻഷിപ്പ് സംഘാടകർ അറിയിച്ചു.
അതേ സമയം, ഒക്ടോബർ 19 മുതൽ നവംബർ രണ്ട് വരെയാണ് ഉദുമ പാലക്കുന്ന് വോൾഫ്രാം സ്റ്റേഡിയത്തിൽ ഓൾ ഇന്ത്യ സെവൻസ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിന് പന്തുരുളുക. നോക്ക്ഔട്ട് രൂപത്തിൽ 15 ദിവസം നടക്കുന്ന ടൂർണമെന്റിന് നവംബർ രണ്ടിന് നടക്കുന്ന ഫൈനൽ പോരാട്ടത്തോട് കൂടി തിരശ്ശീല വീഴും. അഖിലേന്ത്യാ സെവൻസ് മൈതാനങ്ങളിൽ മിന്നിത്തിളങ്ങുന്ന രാജ്യത്തെയും വിദേശത്തെയും നിരവധി താരങ്ങൾ ടൂർണമെന്റിൽ ബൂട്ട്കെട്ടും.