റിയൽ ഇന്ത്യ വിഷൻ ഒരുക്കുന്ന സിറ്റി ഗോൾഡ് അഖിലേന്ത്യ സെവൻസ് ക്ലബ് ചാമ്പ്യൻഷിപ്പിൽ ഇന്ന് തീപ്പാറും പോരാട്ടം. സെവൻസ് ഫുട്ബോളിലെ ശക്തരായ രണ്ട് ടീമുകളായ എഫ് സി പ്രിയദർശിനി ഒഴിഞ്ഞവളപ്പും കെആർഎസ്സി കോഴിക്കോടും ഇന്ന് ഏറ്റുമുട്ടും.രാത്രി എട്ടിന് ഉദുമ പാലക്കുന്ന് വോൾഫ്റാം സ്റ്റേഡിയത്തിലാണ് മത്സരം.
ഐവറി കോസ്റ്റ് താരം ജൂനിയർ, കണ്ണൂർ യൂണിവേഴ്സിറ്റി താരം സിയാദ്, ഐ ലീഗ് ക്ലബ് ചർച്ചിൽ ബ്രദേഴ്സ് താരം രാഹുൽ, കാസറഗോഡ് ജില്ലാ സീനിയർ ടീം താരം കിരൺ എന്നിവരുടെ കരുത്തിലാണ് പ്രിയദർശിനി ഇന്നിറങ്ങുന്നത്. മറുഭാഗത്ത് കെആർഎസ്സി കോഴിക്കോടിനായി കാലിക്കറ്റ് യൂണിവേഴ്സിറ്റി താരം അർഷാദ്, എംജി യൂണിവേഴ്സിറ്റി താരം ഷാഹിദ്, സന്തോഷ് ട്രോഫി താരം മിദ്ലാജ്, അണ്ടർ 17 കാസർകോട് ജില്ലാ ടീം താരം റംഷാദ് എന്നിവരും കളത്തിലിറങ്ങും