കാൽപന്താവേശത്തോടപ്പം ഖാദർ കരിപ്പൊടിയും

കാൽപന്താവേശത്തോടപ്പം ഖാദർ കരിപ്പൊടിയും

ഒക്ടോബർ 19 മുതൽ നവംബർ രണ്ട് വരെ ഉദുമ പാലക്കുന്ന് വോൾഫ്രാം സ്റ്റേഡിയത്തിൽ റിയൽ ഇന്ത്യൻ വിഷൻ ഒരുക്കുന്ന സിറ്റി ഗോൾഡ്‌ ഓൾ ഇന്ത്യ സെവൻസ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിന്റെ ആവേശത്തോടപ്പം മാധ്യമ പ്രവർത്തകൻ കാദർ കരിപ്പൊടിയും. ക്ലബ് ചാമ്പ്യൻഷിപ്പിന്റെ പബ്ലിസിറ്റി ചെയർമാൻ കൂടിയായ ഖാദർ കരിപ്പൊടി നേരത്തെയും റിയൽ ഇന്ത്യ വിഷനോടപ്പം വിവിധ പരിപാടികളിൽ സഹകരിച്ച വ്യക്തിത്വമാണ്. റിയൽ ഇന്ത്യ വിഷനും സിറ്റി ഗോൾഡും ഒരുക്കുന്ന കാൽപന്ത് ആഘോഷത്തിന് എല്ലാ വിധ ആശംസകളും നേർന്ന അദ്ദേഹം ഇത്തരത്തിലൊരു പരിപാടി പിന്നിൽ റിയൽ ഇന്ത്യ വിഷനെ എത്തിച്ച ലഹരിക്കെതിരെയുള്ള പോരാട്ടത്തെയും അദ്ദേഹം അഭിനന്ദിച്ചു. കേരളാ ഇൻഫ്ളുവൻസേഴ്സ് കമ്മ്യുണിറ്റിയുടെ സംസ്ഥാന അധ്യക്ഷൻ കൂടിയാണ് അദ്ദേഹം.

അതേ സമയം, ഒക്ടോബർ 19 ന് ആരംഭിക്കുന്ന ക്ലബ് ചാമ്പ്യൻഷിപ്പിന്റെ ഉദ്‌ഘാടന മത്സരത്തിൽ 162 ജാലീസ് മേൽപറമ്പും മുസാഫിർ എഫ്സി രാമന്തളിയും ഏറ്റുമുട്ടും. ഒക്ടോബർ 19 മുതൽ 26 വരെയാണ് ആദ്യ റൗണ്ട് മത്സരം. ഒക്ടോബർ 27 മുതൽ 30 വരെയാണ് ക്വാർട്ടർ പോരാട്ടം. ഒക്ടോബർ 31, നവംബർ 1, തിയ്യതികളിൽ സെമി പോരാട്ടവും നവംബർ രണ്ടിന് കലാശപോരാട്ടവും നടക്കും. മത്സരങ്ങൾ രാത്രി 8 മണിക്ക് ആരംഭിക്കും.