കാസർകോട്: റിയൽ ഇന്ത്യ വിഷൻ ‘ഫുഡ് വ്ലോഗർ ഓഫ് ദി ഇയർ പുരസ്കാരം പ്രമുഖ വ്ളോഗർ അജ്മൽ അജുവിന്. മെയ് അഞ്ചിന് കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന റിയൽ ഇന്ത്യ വിഷൻ ഇവന്റിൽ വെച്ച് പുരസ്കാരം നൽകി ആദരിക്കും.
‘സ്ട്രീറ്റ് ഫുഡ് ചാമ്പൽസ്’ എന്ന പേരിൽ വ്ളോഗിംഗ് ചെയ്യുന്ന അജ്മൽ ഇതിനോടകം തന്റെ വ്ളോഗിംഗിലൂടെ ജനപ്രിയനായ ഇൻഫ്ലുവൻസർ കൂടിയാണ്. ജില്ലയിലെ നിരവധി ചെറുകിട സംരഭങ്ങൾക്ക് വലിയ ജനപ്രീതി നേടിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.