റിയൽ ഇന്ത്യ വിഷൻ മെഗാ മീറ്റ് കാസർകോടിന് പുതിയ ഊർജം നൽകും; നാലപ്പാട് അബ്ദുല്ല

റിയൽ ഇന്ത്യ വിഷൻ മെഗാ മീറ്റ് കാസർകോടിന് പുതിയ ഊർജം നൽകും; നാലപ്പാട് അബ്ദുല്ല

റിയൽ ഇന്ത്യ വിഷൻ മെഗാ ഫാമിലി ഇവന്റസ്‌ ആൻഡ് എന്റർപ്യുനേഴ്സ് മീറ്റ് കാസർകോടിന് സാംസ്‌കാരിക തലത്തിൽ പുതിയ ഊർജം നൽകുമെന്ന് നാലപ്പാട് ഇൻവെസ്റ്റ്മെന്റ് മാനേജിങ് ഡയറക്ടർ നാലപ്പാട് അബ്ദുല്ല. ദുബായ് ഫ്ലോറ ഇൻ ഹോട്ടലിൽ നടന്ന റിയൽ ഇന്ത്യ വിഷൻ മെഗാ ഫാമിലി ഇവന്റസ്‌ ആൻഡ് എന്റർപ്യുനേഴ്സ് മീറ്റിന്റെ ബ്രോഷർ പ്രകാശവും ഡയമണ്ട് കാർഡ് വിതരണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക തലത്തിൽ കാസർകോട് ജില്ലയ്ക്ക് പുതിയ മേൽവിലാസമുണ്ടാക്കിയെടുക്കാനുള്ള സംഘാടകർക്കുള്ള അഭിനന്ദനവും അദ്ദേഹം അറിയിച്ചു. ചടങ്ങിൽ ഡയമണ്ട് പാസിന്റെ വിതരണോൽഘാടനം പ്രമുഖ പ്രവാസി വ്യവസായി സമീർ ജി കോമിന് നൽകി അദ്ദേഹം നിർവഹിച്ചു.ചടങ്ങിൽ വെൽഫിറ്റ് ഗ്രൂപ് ചെയർമാൻ യഹ്‌യ തളങ്കരയും വ്യവസായ പ്രമുഖൻ എൻഎ മുഹമ്മദും ബ്രോഷർ പ്രകാശനം നിർവഹിച്ചു.

ഫെബ്രുവരി 21 നാണ് കാസർകോട് ബേക്കൽ ബീച്ച് പാർക്കിൽ റിയൽ ഇന്ത്യ വിഷൻ മെഗാ ഫാമിലി ഇവന്റസ്‌ ആൻഡ് എന്റർപ്യുനേഴ്സ് മീറ്റ് ഒരുങ്ങുന്നത്. പ്രമുഖ അവതാരിക മീര അനിൽ, സംഗീത ലോകത്ത് നിന്നും ഫാത്തിമ ജഹാൻ, അക്ബർ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുന്നു.

Leave a Reply