ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഒരവങ്ങര പി ടി മറിയം മെമ്മോറിയൽ കളനാട് ഓൾഡ് ജി ൽ പി സ്‌കൂളിലെ പരിപാടികളുടെ ഭാഗമായി ലഹരിവിരുദ്ധ ബസ് പര്യടന പരിപാടി സംഘടിപ്പിച്ചു . തുടർന്ന് സ്‌കൂളിൽ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . ലഹരി വിരുദ്ധ ദിന പരിപാടികൾക്ക് പി ടി എ പ്രസിഡന്റ് ഉബൈദ് നാലപ്പാട് , മദർ പി ടി എ പ്രസിഡന്റ് റുബീന , സ്‌കൂൾ വികസന സമിതി ചെയർമാൻ നിസാർ കല്ലട്ര , എസ് എം സി ചെയർമാൻ ആരിഫ് ഒരവങ്ങര ,അംഗങ്ങളായ ഒ എം എ റഹീം , ഹനീഫ് ,ഉമ്പു ,സ്റ്റാഫ് സെക്രട്ടറി ഷീജ ,സുനിത ,സുഗത കൃഷ്ണ , ആയിഷ അസ്‌ന ,കുഞ്ഞിക്കണ്ണൻ , ബി ർ സി കോ ഓർഡിനേറ്റർ സുധീഷ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു
