കടൽ കടന്ന വ്യവസായ മികവിന് അംഗീകാരം; റിയൽ ഇന്ത്യ വിഷൻ ഔട്ട്ബൗണ്ട് ബിസിനസ് എക്സലൻസ് അവാർഡ് ‘ഷാഫി ചാപ്പ’യ്ക്ക്

കടൽ കടന്ന വ്യവസായ മികവിന് അംഗീകാരം; റിയൽ ഇന്ത്യ വിഷൻ ഔട്ട്ബൗണ്ട് ബിസിനസ് എക്സലൻസ് അവാർഡ് ‘ഷാഫി ചാപ്പ’യ്ക്ക്

കാസർകോട്: കേരളത്തിന് പുറത്ത് അന്താരാഷ്ട്ര തലത്തിൽ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായ ഷാഫി ചാപ്പയ്ക്ക് ‘റിയൽ ഇന്ത്യ വിഷൻ ഔട്ട്ബൗണ്ട് ബിസിനസ് എക്സലൻസ് അവാർഡ്’. കൊറിയർ, കാർഗോ മേഖലയിൽ എട്ടു വർഷം കൊണ്ട് അദ്ദേഹം കൈവരിച്ച സമാനതകളില്ലാത്ത വളർച്ചയും ആഗോളതലത്തിലുള്ള ബിസിനസ്സ് സാന്നിധ്യവും പരിഗണിച്ചാണ് ഈ പുരസ്കാരം.

ജനുവരി 31-ന് കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന ‘ടോട്ടോ ഹൈപ്പർ മാർക്കറ്റ് മെഹ്ഫിൽ രാവ് സീസൺ വൺ ഗ്രാൻഡ് ഫിനാലെ’ വേദിയിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.

ആഗോള വിപണിയിലെ വിശ്വസ്ത നാമം ‘ഹെലോ കാർഗോ’ (Hello Cargo) എന്ന സ്ഥാപനത്തിലൂടെ ദുബായ്, ലണ്ടൻ, ഡൽഹി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള കൊറിയർ സർവീസാണ് ഷാഫി ചാപ്പ നടത്തിവരുന്നത്. ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്കും, ദുബായിൽ നിന്ന് ഇന്ത്യയിലേക്കുമുള്ള കാർഗോ സർവീസുകളിൽ വിശ്വസ്തമായ ഒരു ബ്രാൻഡ് കെട്ടിപ്പടുക്കാൻ ചുരുങ്ങിയ കാലയളവിനുള്ളിൽ അദ്ദേഹത്തിന് സാധിച്ചു. കഠിനാധ്വാനവും കൃത്യതയുമാണ് എട്ടു വർഷത്തെ അദ്ദേഹത്തിന്റെ ബിസിനസ് യാത്രയെ വിജയപഥത്തിലെത്തിച്ചത്.

ലാഭേച്ഛയില്ലാത്ത കാരുണ്യം വ്യാപാരത്തിനപ്പുറം സാമൂഹിക സേവന രംഗത്തും ഷാഫി ചാപ്പ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. തന്റെ ബിസിനസ്സിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു വലിയ ഭാഗം ചാരിറ്റി പ്രവർത്തനങ്ങൾക്കായി അദ്ദേഹം മാറ്റിവെക്കുന്ന അദ്ദേഹത്തിന്റെകാരുണ്യപ്രവർത്തനങ്ങൾ നിരവധി കുടുംബങ്ങൾക്ക് കൈത്താങ്ങായിട്ടുണ്ട്.അതിരുകൾ കടന്ന ബിസിനസ്സ് മികവിനൊപ്പം മനുഷ്യത്വപരമായ നിലപാടുകൾ കൂടി ഉയർത്തിപ്പിടിക്കുന്ന ഷാഫി ചാപ്പയെ ആദരിക്കുന്ന ചടങ്ങിൽ പ്രമുഖർ സംബന്ധിക്കും.

Leave a Reply