റിയൽ ഇന്ത്യ വിഷൻവുമൺ എന്റർപ്രൂനേഴ്സ് ഓഫ് ദി ഇയർ അവാർഡ് ‘ആശ സന്ദീപിന് ‘

റിയൽ ഇന്ത്യ വിഷൻവുമൺ എന്റർപ്രൂനേഴ്സ് ഓഫ് ദി ഇയർ അവാർഡ് ‘ആശ സന്ദീപിന് ‘

കാസർകോട്: റിയൽ ഇന്ത്യ വിഷൻ ‘വുമൺ എന്റർപ്രൂനേഴ്സ് ഓഫ് ദി ഇയർ അവാർഡ്’ സംരംഭക ആശ സന്ദീപിന്. ബിസിനസ് മേഖലയിൽ വിപ്ലവകരമായ മുന്നേറ്റം പരിഗണിച്ചാണ് പുരസ്‌കാരം. മെയ് അഞ്ചിന് കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന റിയൽ ഇന്ത്യ വിഷൻ ഇവന്റിൽ വെച്ച് പുരസ്‌കാരം നൽകി ആദരിക്കും.

കാസർകോടിന്റെ സ്ത്രീ വസ്ത്ര സൗന്ദര്യത്തിന് പുതിയ മാനങ്ങളും സൗന്ദര്യവും നൽകിയ ബട്ടർഫ്‌ളൈ ഫാഷൻ ഡിസൈൻസ് എന്ന സ്ഥാപനത്തിലൂടെയാണ് ആശാ സന്ദീപ് തന്റെ ബിസിനസ് യാത്ര ആരംഭിക്കുന്നത്. എംബിഎ പഠനത്തിന് ശേഷം 2012 ൽ കാസർകോട് പുതിയ ബസ്സ്റ്റാൻഡ് ഫാത്തിമ ആർക്കേഡ് ബിൽഡിങ്ങിൽ ആരംഭിച്ച ബട്ടർഫ്‌ളൈ ഫാഷൻസ് വെഡിങ്, ക്യാഷൽ, പാർട്ടിവെയർ, ബോട്ടിക്ക് എന്നിവയിൽ ചുരുങ്ങിയ കാലയളവിൽ ജനപ്രീതി നേടിയ സംരഭമായി മാറി.കാസർകോട് മാത്രമല്ല, വിദേശ രാജ്യങ്ങളിൽ വരെ ബട്ടർഫ്‌ളൈ ഫാഷൻ ഡിസൈൻസിന്റെ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയുണ്ട്.

ഷഹനാസ് ഹുസൈൻ സിഗ്നേച്ചർ സലൂണിന്റെ എംഡി കൂടിയായ ആശ മികച്ചൊരു മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ്. 2023 മുതൽ ഷഹനാസ്- ബട്ടർഫ്‌ളൈ ഇന്റർനാഷ്ണൽ ബ്യൂട്ടി അക്കാദിമിയിലൂടെ ആശ നിരവധി കുട്ടികൾക്ക് മേക്ക്ആപ്പ് പഠനവും നടത്തി വരുന്നു.