റിയൽ ഇന്ത്യ വിഷൻ’എക്സലന്റ് വുമൺ’ അവാർഡ്ഡോക്ടർ ഉഷാ മേനോന്

റിയൽ ഇന്ത്യ വിഷൻ’എക്സലന്റ് വുമൺ’ അവാർഡ്ഡോക്ടർ ഉഷാ മേനോന്

കാസർകോട്: റിയൽ ഇന്ത്യ വിഷൻ 2025 ലെ ‘എക്സലന്റ് വുമൺ’ പുരസ്‌കാരം ഡോ: ഉഷാ മേനോന്. ആരോഗ്യ മേഖലയിലെ സംഭാവനകൾ മുൻ നിർത്തിയാണ് പുരസ്‌കാരം. കാസർകോട് കിംസ് സൺറൈസസ് ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ്റ്,വന്ധ്യതാ വിദഗ്ദ്ധ,& ലാപ്രോസ്കോപ്പിക് സർജൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഡോക്ടർ ഉഷാ മേനോന് ആരോഗ്യ മേഖലയിൽ വര്ഷങ്ങളുടെ അനുഭവ സമ്പത്തുണ്ട്.മെയ് അഞ്ചിന് കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന റിയൽ ഇന്ത്യ വിഷൻ ഇവന്റിൽ വെച്ച് പുരസ്‌കാരം നൽകി ആദരിക്കും.