പത്തനംതിട്ട റാന്നി പെരുനാട്ടില്‍ നാളെ സി പി ഐ എം പ്രാദേശിക ഹര്‍ത്താല്‍. പെരുനാട്ടെ സി ഐ ടി യു പ്രവര്‍ത്തകൻ ജിതിൻ ഷാജിയെ അരുംകൊല ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ 6 മുതല്‍ ഉച്ചക്ക് 2 മണിവരെയാണ് ഹര്‍ത്താല്‍. നാളെയാണ് ജിതിന്റെ സംസ്‌കാരം.
മൃതദേഹം നിലവില്‍ കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊലയാളി സംഘത്തിലെ മുഴുവന്‍ പേരേയും ഇന്നലെ പൊലീസ് പിടികൂടിയിരുന്നു.
കേസിലെ മുഖ്യപ്രതി വിഷ്ണുവിനെ ഇന്നലെ ആയുധങ്ങള്‍ സഹിതം പൊലീസ് പിടികൂടിയിരുന്നു. ആലപ്പുഴ നൂറനാട് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം കൂട്ടുപ്രതികളും പിടിയിലായിരുന്നു. ജിതിനെ കുത്തിയത് ബി ജെ പി പ്രവര്‍ത്തകന്‍ വിഷ്ണു ആണെന്ന് ദൃക്‌സാക്ഷി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കാറില്‍ നിന്ന് വടിവാളെടുത്തപ്പോള്‍ മൂന്നുപേര്‍ ജിതിനെ പിടിച്ചു നിര്‍ത്തിക്കൊടുത്തുവെന്നും ദൃക്‌സാക്ഷി പറഞ്ഞു.